ഭ​ക്ഷ​ണ പൊ​തി​ക​ൾ വീ​ട്ടി​ൽ എ​ത്തി​ച്ച് ന​ൽ​കും
Sunday, March 29, 2020 9:57 PM IST
അ​റ​ക്കു​ളം:​കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ൽ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കോ മ​റ്റു​ള്ള​വ​ർ​ക്കോ ഭ​ക്ഷ​ണ​ത്തി​ന് ബു​ദ്ധി​മു​ട്ടു​ള്ള പ​ക്ഷം പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ച്ചി​ട്ടു​ള്ള ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ നി​ന്നും ഭ​ക്ഷ​ണ പൊ​തി​ക​ൾ വി​ത​ര​ണം ന​ട​ത്തും. ആ​വ​ശ്യ​ക്കാ​ർ അ​റി​യി​ക്കു​ന്ന മു​റ​യ്ക്ക് 25 രൂ​പ നി​ര​ക്കി​ൽ അ​റ​ക്കു​ളം ഡി​ഡി​യു​ജി​കെ വൈ ​കു​ടും​ബ​ശ്രീ കാ​ന്‍റീ​നി​ൽ നി​ന്ന് ഭ​ക്ഷ​ണ പൊ​തി​ക​ൾ വീ​ട്ടി​ൽ എ​ത്തി​ച്ച് ന​ൽ​കും. ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ണ്‍: 828 1945 099.