ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കി തൊ​ഴി​ൽ വ​കു​പ്പ്
Sunday, March 29, 2020 9:57 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് താ​മ​സ​വും ഭ​ക്ഷ​ണ​വും ഉ​റ​പ്പു വ​രു​ത്താ​നു​ള്ള ന​ട​പ​ടി​യു​മാ​യി തൊ​ഴി​ൽ വ​കു​പ്പ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 83 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ൾ തൊ​ഴി​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ച് ക​ണ​ക്കെ​ടു​ത്തു.ജി​ല്ല​യി​ൽ 2797 തൊ​ഴി​ലാ​ളി​ക​ൾ നി​ല​വി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ക​ഴി​യു​ന്നു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ഇ​വ​ർ​ക്ക് താ​മ​സ​വും ഭ​ക്ഷ​ണ​വും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൽകുന്നതിന് ന​ട​പ​ടി​യും സ്വീ​ക​രി​ച്ചു.
എ​ന്നാ​ൽ ഇ​വ​ർ​ക്ക് ഭ​ക്ഷ​ണ​വും മ​റ്റും ന​ൽ​കാ​നു​ള്ള ചു​മ​ത​ല​യി​ൽ നി​ന്നും ക​രാ​റു​കാ​രു​ടെ പേ​രു പ​റ​ഞ്ഞ് തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ പി​ൻ​വ​ലി​ഞ്ഞ​താ​യി ആ​ക്ഷേ​പ​മു​യ​ർ​ന്നു. ന​ഗ​ര​സ​ഭ കൈ ​മ​ല​ർ​ത്തി​യ​തോ​ടെ തൊ​ഴി​ൽ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ സ്വ​ന്തം കൈ​യി​ൽ നി​ന്നും പ​ണ​മെ​ടു​ത്ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​രി വാ​ങ്ങി​ന​ൽ​കി.
ദി​വ​സ​വേ​ത​ന​ക്കാ​രാ​യ നി​ര​വ​ധി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ന​ഗ​ര​ത്തി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്. ക​രാ​റു​കാ​രു​ടെ കീ​ഴി​ൽ പ​ണി​യെ​ടു​ക്കു​ന്ന​വ​ർ​ക്ക് അ​വ​രും മ​റ്റു​ള്ള​വ​ർ​ക്ക് അ​താ​ത് പ്ര​ദേ​ശ​ത്തെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളും ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന​താ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. ചു​രു​ങ്ങി​യ​ത് ഇ​രു​പ​തു തൊ​ഴി​ലാ​ളി​ക​ളെ​യെ​ങ്കി​ലും സ്ഥി​ര​മാ​യി ജോ​ലി​ക്ക് നി​യോ​ഗി​ക്കു​ന്ന​വ​രെ​യേ ക​രാ​റു​കാ​റാ​യി തൊ​ഴി​ൽ​വ​കു​പ്പ് അം​ഗീ​ക​രി​ക്കു എ​ന്ന് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ വി.​കെ.​ന​വാ​സ് പ​റ​ഞ്ഞു.
ഭൂ​രി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളും ഓ​രോ ദി​വ​സ​വും ഓ​രോ​രു​ത്ത​രു​ടെ കീ​ഴി​ൽ പ​ണി​യെ​ടു​ക്കു​ന്ന​വ​രാ​ണ്. തൊ​ഴി​ലി​ന് വി​ളി​ക്കു​ന്ന​വ​രെ ക​രാ​റു​കാ​രെ​ന്നാ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ സാ​ധാ​ര​ണ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. സ്ഥി​രം തൊ​ഴി​ലാ​ളി​ക​ൾ അ​ല്ലാ​ത്ത​തി​നാ​ൽ ഭ​ക്ഷ​ണം ന​ൽ​കാ​ൻ ഇ​വ​ർ ത​യാ​റ​ല്ല.
ഈ ​വി​വ​രം തൊ​ഴി​ൽ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ഗ​ര​സ​ഭാ​ധി​കൃ​ത​രെ അ​റി​യി​ച്ചെ​ങ്കി​ലും അ​നു​കൂ​ല​തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ല. ഭ​ക്ഷ​ണം വേ​ണ്ട തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം ക​രാ​റു​കാ​ര​ൻ മു​ൻ​കൂ​ട്ടി സ​മൂ​ഹ അ​ടു​ക്ക​ള​യു​ടെ ചു​മ​ത​ല​ക്കാ​രെ അ​റി​യി​ക്ക​ണം.
ദി​വ​സ​വേ​ത​ന​ത്തി​ന് തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ർ​ക്ക് ന​ഗ​ര​സ​ഭ സൗ​ജ​ന്യ​മാ​യും ഭ​ക്ഷ​ണം ന​ൽ​ക​ണം. ഇ​താ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. പരാതിയെ തുടർന്ന് തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​ന്പു​ക​ളി​ൽ നി​ന്നും പൊ​ലീ​സ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.