ടെ​ൻ​ഷ​ൻ മാ​റ്റാം: ഭാ​ര​തീ​യ ചി​കി​ൽ​സാ വ​കു​പ്പ് ടെ​ലി കൗ​ണ്‍​സി​ലിം​ഗ് ആ​രം​ഭി​ച്ചു
Sunday, March 29, 2020 9:54 PM IST
ഇ​ടു​ക്കി : മാ​ന​സി​ക പി​രി​മു​റു​ക്കം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ഫോ​ണി​ൽ ആ​ശ്വാ​സ​വാ​ക്കു​ക​ളും മാ​ർ​ഗ​നി​ർ​ദ്ദേ​ശ​വു​മാ​യി ഭാ​ര​തീ​യ ചി​കി​ത്സാ​വ​കു​പ്പ്. ഹ​ലോ ആ​ർ​യു ഓ​കെ. എ​ന്ന​പേ​രി​ലു​ള്ള ടെ​ലി കൗ​ണ്‍​സി​ലിം​ഗ് ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്‍റെ മാ​ന​സി​ക​രോ​ഗ ചി​കി​ത്സാ​പ​ദ്ധ​തി ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി കേ​ന്ദ്ര​മാ​ക്കി​യാ​ണ് ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ആ​രം​ഭി​ച്ച​ത്. കൊ​റോ​ണ​ഭീ​തി​യും അ​ട​ച്ചു​പൂ​ട്ട​ലും നി​മി​ത്തം മു​തി​ർ​ന്ന​വ​രും വി​ദ്യാ​ർ​ഥി​ക​ളൊ​ക്കെ അ​നു​ഭ​വി​ക്കു​ന്ന ടെ​ൻ​ഷ​ന് പ​രി​ഹാ​രം കാ​ണാ​നാ​ണ് പ​ദ്ധ​തി. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള കൂ​ടു​ത​ൽ​പ്പേ​ർ എ​ത്തി​യ​തോ​ടെ​യാ​ണ് പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​ത്.
വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ, ബ​ന്ധു​ക്ക​ൾ, വീ​ടു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ടു​ക​ഴി​യു​ന്ന​വ​ർ, പ​രീ​ക്ഷ മാ​റ്റി​വ​ച്ച​തി​നെ​ക്കു​റി​ച്ചോ​ർ​ത്ത് ടെ​ൻ​ഷ​ന​ടി​ക്കു​ന്ന​വ​ർ തു​ട​ങ്ങി ആ​ർ​ക്കും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാം. മ​രു​ന്നു​ക​ൾ വേ​ണ്ട​വ​ർ​ക്ക് വീ​ടി​ന​ടു​ത്തു​ള്ള ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യി​ൽ ഇ​വ ല​ഭ്യ​മാ​ക്കും. ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ഡോ​ക്ട​ർ​മാ​രു​മാ​യി സം​സാ​രി​ക്കാം. മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്കു​ള്ള മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കും കൗ​ണ്‍​സി​ലിം​ഗി​ന് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഫോ​ണ്‍. ഡോ. ​സി. കെ. ​ഷൈ​ല​ജ : 9447 210 454, ഡോ. ​എ​സ്.​കെ. ജ​യ​കൃ​ഷ്ണ​ൻ : 956 2788 888.