വാ​ന​ര​ൻ​മാ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ച് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ
Sunday, March 29, 2020 9:52 PM IST
അ​ടി​മാ​ലി: പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ നേ​ര്യ​മം​ഗ​ലം വ​ന​മേ​ഖ​ല​യി​ലെ വാ​ന​ര​ൻ​മാ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ൽ​കി അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​ടി​മാ​ലി ടൗ​ണ്‍​ഹാ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സാ​മൂ​ഹ്യ അ​ടു​ക്ക​ള ഏ​റെ സ​ജീ​വ​മാ​ണ്. അ​ശ​ര​ണ​രാ​യ​വ​ർ​ക്ക് ഏ​റെ ക​രു​ത​ലോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ക്ഷ​ണം വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കു​ന്ന​ത്. ഇ​തി​നൊ​പ്പ​മാ​ണ് മ​നു​ഷ്യ​രെ​പ്പോ​ലെ മൃ​ഗ​ങ്ങ​ൾ​ക്കും വി​ശ​പ്പു​ണ്ടെ​ന്ന് തി​രി​ച്ച​റി​വി​ൽ​നി​ന്നു​മാ​ണ് പ​ഴ​വ​ർ​ഗ​ങ്ങ​ളും മ​റ്റു ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും ശേ​ഖ​രി​ച്ച് നേ​ര്യ​മം​ഗ​ലം വ​ന​മേ​ഖ​ല​യി​ലെ വാ​ന​ര​ൻ​മാ​ർ​ക്ക് എ​ത്തി​ച്ചു​ന​ൽ​കി​യ​ത്.

കൊ​ച്ചി - ധ​നു​ഷ്ക്കോ​ടി ദേ​ശീ​യ​പാ​ത​യി​ലൂ​ടെ എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ വ​ച്ചു​നീ​ട്ടു​ന്ന ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളാ​യി​രു​ന്നു നേ​ര്യ​മം​ഗ​ലം വ​ന​മേ​ഖ​ല​യി​ലെ വാ​ന​ര​ൻ​മാ​രു​ടെ പ്ര​ധാ​ന ഭ​ക്ഷ​ണം. എ​ന്നാ​ൽ സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് കു​റ​യു​ക​യും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ ക​ച്ച​വ​ടം അ​വ​സാ​നി​പ്പി​ക്കു​ക​യും ചെ​യ്ത​തോ​ടെ വാ​ന​ര​ൻ​മാ​ർ പ​ട്ടി​ണി​യി​ലാ​യി. വ​ന​മേ​ഖ​ല വ​ര​ണ്ടു​ണ​ങ്ങി​യ​തി​നാ​ൽ കാ​ര്യ​മാ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വാ​ന​ര​പ്പ​ട​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ല. ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​മു​ൾ​പ്പെ​ടെ വ​റ്റി​യ​തോ​ടെ ദാ​ഹ​മ​ക​റ്റാ​നും ഈ ​മി​ണ്ടാ​പ്രാ​ണി​ക​ൾ​ക്ക് ത​ര​മി​ല്ലാ​താ​യി.ഇ​തേ​തു​ട​ർ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും ശേ​ഖ​രി​ച്ച ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ പാ​ത​യോ​ര​ത്ത് അ​ന്നം കാ​ത്തി​രു​ന്ന വാ​ന​ര​ൻ​മാ​ർ​ക്ക് എ​ത്തി​ച്ച് അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​തൃ​ക​യാ​യ​ത്.

പ​ഴ​വ​ർ​ഗ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കാ​ൻ വ​ന​മേ​ഖ​ല​യി​ലെ കു​ട്ടി​കു​ര​ങ്ങ​ൻ​മാ​ർ​വ​രെ കൂ​ട്ട​മാ​യി എ​ത്തി. വ​രും​ദി​വ​സ​ങ്ങ​ളി​ലും ഭ​ക്ഷ​ണ​വി​ത​ര​ണം തു​ട​രു​മെ​ന്ന് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ അ​റി​യി​ച്ചു.