ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Sunday, March 29, 2020 9:52 PM IST
മ​റ​യൂ​ർ: കോ​വി​ഡ് 19 ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​കെ. മ​ധു സ​ന്ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ മ​റ​യൂ​രി​ലെ​ത്തി​യ എ​സ്പി ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ചി​ന്നാ​റി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. മ​റ​യൂ​ർ കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ സ്ഥി​തി​ഗ​തി​ക​ളും വി​ല​യി​രു​ത്തി.
ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്നു​ണ്ട്. നി​യ​മം പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.
മ​റ​യൂ​ർ സി​ഐ ജി.​സു​നി​ൽ, എ​സ്ഐ ജി. ​അ​ജ​യ​കു​മാ​ർ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.