മു​ട്ടം ജ​യി​ലി​ൽ സാ​നി​റ്റൈ​സ​ർ നി​ർ​മാ​ണം
Saturday, March 28, 2020 10:55 PM IST
മു​ട്ടം: കൊ​റോ​ണ വൈ​റ​സ് ബാ​ധ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ട്ട​ത്തു​ള്ള ജി​ല്ലാ ജ​യി​ലി​ൽ ജ​യി​ൽ മേ​ധാ​വി ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സാ​നി​റ്റൈ​സ​ർ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. സാ​നി​റ്റൈ​സ​റു​ക​ളു​ടെ ല​ഭ്യ​ത മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ലും പൊ​തു​വി​പ​ണി​യി​ലും കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​യി​ൽ വ​കു​പ്പ് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​ത്. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സാ​നി​റ്റൈ​സ​ർ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 100 മി​ല്ലി​ക്ക് 50 രൂ​പ​യും 250 മി​ല്ലി​ക്ക് 120 രൂ​പ​യു​മാ​ണ് വി​ല നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ജ​യി​ലി​ൽ നി​ർ​മി​ച്ചു​വ​രു​ന്ന തു​ണി മാ​സ്കു​ക​ൾ​ക്കും ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ : 04862 256266