ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ്യ സു​ര​ക്ഷ ഒ​രു​ക്കി
Saturday, March 28, 2020 10:54 PM IST
മു​ട്ടം: ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് ഭ​ക്ഷ​ണം കി​ട്ടാ​താ​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ഭ​ക്ഷ്യ സു​ര​ക്ഷ ഒ​രു​ക്കി. ലോ​ക്ക് ഡൗ​ണ്‍ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി അ​ട​ച്ചി​ട്ട മു​ട്ടം വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന സ്വ​കാ​ര്യ ക​ന്പ​നി​യി​ലെ 71തൊ​ഴി​ലാ​ളി​ക​ൾ​ക്കും മു​ട്ടം ടൗ​ണി​ലെ ലോ​ഡ്ജി​ൽ താ​മ​സി​ക്കു​ന്ന 34 കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മാ​ണ് മു​ട്ടം സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സി. ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ക്ഷ ഒ​രു​ക്കി​യ​ത്.