കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​ന്‍റെ രോ​ഗ​ബാ​ധയുടെ ഉറവിടം ക​ണ്ടെ​ത്താ​നാ​യി​ല്ല
Saturday, March 28, 2020 10:52 PM IST
ചെ​റു​തോ​ണി: ജി​ല്ലാ ആ​സ്ഥാ​ന​ത്ത് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​ന് വൈ​റ​സ് പ​ക​ർ​ന്ന​ത് എ​വി​ടെ​നി​ന്നെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ഉ​റ​വി​ടം നി​ശ്ച​യ​മി​ല്ലാ​ത്ത​തി​നാ​ൽ ആ​രെ​യെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ലാ​ക്ക​ണ​മെ​ന്ന​തി​ലും വ്യ​ക്ത​ത വ​രു​ത്താ​നാ​കു​ന്നി​ല്ല.

ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 29 മു​ത​ൽ സ​ഞ്ച​രി​ച്ച സ്ഥ​ല​ങ്ങ​ളെ​സം​ബ​ന്ധി​ച്ചു​ള്ള ഏ​ക​ദേ​ശ​ചി​ത്രം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​ത് പൂ​ർ​ണ​മ​ല്ലെ​ന്നാ​ണ് ഇ​ദ്ദേ​ഹം​പോ​ലം സ​മ്മ​തി​ക്കു​ന്ന​ത്. ഇ​ത്ര​യും നാ​ളു​ക​ളാ​യ​തി​നാ​ൽ ക​ണ്ടു​മു​ട്ടി​യ​തും ഇ​ട​പ​ഴ​കി​യ​തു​മാ​യ മു​ഴു​വ​ൻ ആ​ളു​ക​ളെ​കു​റി​ച്ച് ഇ​ദ്ദേ​ഹ​ത്തി​ന് വ്യ​ക്ത​ത​യു​മി​ല്ല.

പൊ​തു​പ്ര​വ​ർ​ത്ത​ക​നെ​ന്ന നി​ല​യി​ൽ ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളു​മാ​യി നേ​രി​ട്ട് ഇ​ട​പ​ഴ​കി​യി​ട്ടു​ള്ള​താ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ഗ​മ​നം. നേ​രി​ട്ടു സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​ർ മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പ​ഴ​കി​യി​ട്ടു​മു​ണ്ട്. ഇ​ത്ര​മാ​ത്രം ആ​ളു​ക​ളെ ക​ണ്ടെ​ത്തു​ക ഭാ​രി​ച്ച ജോ​ലി​യാ​യി​രി​ക്കു​ക​യാ​ണ്. കൊ​റോ​ണ ബാ​ധി​ത​ൻ​ത​ന്നെ ഇ​ദ്ദേ​ഹ​വു​മാ​യി ഇ​ട​പ​ഴ​കി​യി​ട്ടു​ള്ള​വ​രോ​ട് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലാ​ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പി​നെ അ​റി​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി രോ​ഗ​ബാ​ധി​ത​നെ അ​പ​മാ​നി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വി​വാ​ദ​വും പൊ​ട്ടി​പ്പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹം പ്ര​മു​ഖ രാ​ഷ്്‌ട്രീയ പാ​ർ​ട്ടി​യു​ടെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ഭാ​ര​വാ​ഹി​യാ​ണ്. വൈ​റ​സ് ബാ​ധി​ത​നാ​ണെ​ന്ന് തി​രി​ച്ച​റി​യാ​തെ​യാ​ണ് സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യും പ്ര​മു​ഖ​രു​ൾ​പ്പെ​ടെ​യു​ള്ള ആ​ളു​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ക​യും ചെ​യ്ത​ത്. വൈ​റ​സ് ബാ​ധ മ​റ​ച്ചു​വ​ച്ച് ബോ​ധ​പൂ​ർ​വം ആ​ളു​ക​ളു​മാ​യി ഇ​ട​പ​ഴ​കി​യെ​ന്ന ത​ര​ത്തി​ലു​ള്ള ആ​രോ​പ​ണ​മാ​ണ് ആ​ക്ഷേ​പ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്.