മോ​ട്ടോ​ർ മോ​ഷ​ണം​പോ​യി
Saturday, March 28, 2020 10:52 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ പു​ളി​യ​ൻ​മ​ല​യി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ലെ മോ​ട്ടോ​ർ മോ​ഷ​ണം​പോ​യി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു. പ്ലാ​ന്‍റി​ലേ​ക്കും അ​റ​വു​ശാ​ല​യി​ലേ​ക്കും വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് അ​ഞ്ചു​ദി​വ​സം മു​ന്പാ​ണ് കു​ള​ത്തി​ൽ പു​തി​യ മോ​ട്ടോ​ർ സ്ഥാ​പി​ച്ച​ത്.

മോ​ട്ടോ​ർ കെ​ട്ടി​വ​ച്ചി​രു​ന്ന ക​യ​ർ അ​റു​ത്തു​മാ​റ്റി ഹോ​സും കേ​ബി​ളും മു​റി​ച്ച് മോ​ട്ടോ​ർ ക​ട​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം വ​ണ്ട​ൻ​മേ​ട് പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി.