തോ​ട്ടം മേ​ഖ​ല​യി​ൽ പ​ച്ച​ക്ക​റി ക്ഷാ​മം
Saturday, March 28, 2020 10:52 PM IST
മ​റ​യൂ​ർ: മ​റ​യൂ​രി​നു​സ​മീ​പം തോ​ട്ടം മേ​ഖ​ല​യി​ൽ അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി പ​രാ​തി. പ്ര​ധാ​ന പാ​ത​യി​ൽ​നി​ന്നൂം ഒ​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്ന എ​സ്റ്റേ​റ്റ് ല​യ​ങ്ങ​ളി​ലാ​ണ് ഉ​ള്ളി, സ​വോ​ള പോ​ലു​ള്ള പ​ച്ച​ക്ക​റി​ക​ൾ​ക്ക് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

എ​സ്റ്റേ​റ്റി​നുള്ളി​ലെ ചെ​റു​ക​ട​ക​ളി​ൽ​നി​ന്നും ഞാ​യ​റാ​ഴ്ച​ക​ളി​ൽ മൂ​ന്നാ​ർ, മ​റ​യൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലെ ആ​ഴ്ച ച​ന്ത​ക​ളി​ൽ​നി​ന്നു​മാ​ണ് അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും വാ​ങ്ങു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലും മ​റ്റും പ​ഠ​ന​ത്തി​നും തൊ​ഴി​ലി​നും പോ​യി​രു​ന്ന​വ​ർ​കൂ​ടി മ​ട​ങ്ങി എ​ത്തി​യ​തോ​ടെ ശ​രാ​ശ​രി തോ​ട്ടം മേ​ഖ​ല​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ അ​ള​വ് വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.
അ​രി, ഉ​പ്പ്, എ​ണ്ണ പോ​ലു​ള്ള സാ​ധ​ങ്ങ​ൾ​ക്ക് ക്ഷാ​മം ഇ​തു​വ​രെ നേ​രി​ട്ടി​ട്ടി​ല്ല.

നൂ​റി​നും ഇ​രു​ന്നൂ​റി​നും ഇ​ട​യി​ൽ മാ​ത്ര​മാ​ണ് ല​യ​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം. പ​ച്ച​ക്ക​റി​യും മ​റ്റും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും ഇ​വി​ടെ എ​ത്തി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ല.