വീ​ടു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന വ​യോ​ധി​ക​ർ​ക്കു സ​ഹാ​യം ന​ൽ​ക​ണം
Saturday, March 28, 2020 10:50 PM IST
ക​ട്ട​പ്പ​ന: പ​രി​ച​രി​ക്കാ​ൻ ആ​ളി​ല്ലാ​തെ വീ​ടു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ടു​ക​ഴി​യു​ന്ന വ​യോ​ധി​ക​രെ ക​ണ്ടെ​ത്തി പ​രി​ച​ര​ണം ഒ​രു​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു.

കോ​വി​ഡ് - 19 വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന 90 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി അ​വ​ർ​ക്കു​വേ​ണ്ട സ​ഹാ​യ​മെ​ത്തി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന നി​ര​വ​ധി പേ​രു​ണ്ട്. ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മാ​യി​വ​ന്നാ​ൽ അ​ത​റി​യാ​ൻ ഇ​പ്പോ​ൾ മാ​ർ​ഗ​ങ്ങ​ളി​ല്ല. എ​ല്ലാ​വ​രും വീ​ടു​ക​ളി​ൽ അ​ട​ച്ചി​ട്ട് ക​ഴി​യു​ന്ന​തി​നാ​ൽ ഒ​റ്റ​പ്പെ​ട്ട​വ​രെ ശ്ര​ദ്ധി​ക്കാ​ൻ ആ​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

അ​തി​നാ​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​റ്റ​യ്ക്ക് വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യ​വും ഭ​ക്ഷ​ണ​വും മ​രു​ന്നും എ​ത്തി​ച്ചു​ന​ൽ​ക​ണം.

ഇ​ത്ത​രം ആ​ളു​ക​ളെ ദി​നം​പ്ര​തി ര​ണ്ടു​പ്രാ​വ​ശ്യ​മെ​ങ്കി​ലും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ബ​ന്ധ​പ്പെ​ട​ണം. ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ളു​ള്ള​വ​രെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റാ​നും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്യാ​നും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യം തേ​ട​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.