ബോ​ധ​വ​ത്​കര​ണം: കൊ​റോ​ണ ഹെ​ൽ​മ​റ്റു​മാ​യി പോ​ലീ​സ്
Saturday, March 28, 2020 10:50 PM IST
മ​റ​യൂ​ർ: കൊ​റോ​ണ വൈ​റ​സ് രൂ​പ​ത്തി​ൽ ഹെ​ൽ​മെ​റ്റ് ധ​രി​ച്ച് ത​മി​ഴ്നാ​ട് വി​ല്ലി​വാ​ക്കം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ര​ജീ​ഷ് ബാ​ബു വ്യ​ത്യ​സ്ത​മാ​യ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്നു.

കൊ​റോ​ണ വൈ​റ​സ് പ​ട​രാ​തി​രി​ക്കാ​ൻ രാ​ജ്യ​ത്താ​ക​മാ​നം ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​നാ​വ​ശ്യ​മാ​യി നി​രോ​ധ​നം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ളി​ൽ ക​റ​ങ്ങി ന​ട​ക്കു​ന്ന​വ​രി​ൽ അ​വ​ബോ​ധം വ​ള​ർ​ത്താ​നാ​ണ് ഇ​ത്ത​ര​ത്തി​ൽ ഹെ​ൽ​മെ​റ്റ് ഉ​ണ്ടാ​ക്കി ധ​രി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹെ​ൽ​മ​റ്റി​ൽ പേ​പ്പ​ർ ഉ​പ​യോ​ഗി​ച്ച് കൊ​റോ​ണ വൈ​റ​സ് രൂ​പം ഉ​ണ്ടാ​ക്കി​യ​ശേ​ഷം പെ​യി​ന്‍റിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ഹെ​ൽ​മ​റ്റ് കൊ​റോ​ണ വൈ​റ​സ് രൂ​പ​ത്തി​ൽ കാ​ണു​ന്ന ജ​ന​ങ്ങ​ളി​ൽ ഭീ​തി​യും ആ​ശ​ങ്ക​യും ജ​നി​പ്പി​ക്കു​ന്ന​താ​യും ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു.