ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ
Friday, March 27, 2020 10:19 PM IST
അ​ടി​മാ​ലി: മ​ധു​ര മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​ക​ത്സ​യി​ൽ ക​ഴി​ഞ്ഞ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യും കു​ടും​ബ​വും അ​ടി​മാ​ലി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ. നി​ർ​മാ​ണ ജോ​ലി​ക്കി​ട​യി​ൽ പ​രി​ക്കേ​റ്റ​തി​നേ​തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ മ​ധു​ര മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കാ​യി പോ​യ​ത്.
ബീ​ഹാ​ർ പാ​ട്ന സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ പി​ന്നീ​ട് ചി​കി​ത്സ അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും കു​ടും​ബ​വു​മൊ​ത്ത് അ​ടി​മാ​ലി ടൗ​ണി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​ൽ താ​മ​സ​മാ​രം​ഭി​ക്കു​ക​യും ചെ​യ്തു. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ടും​ബം അ​ടി​മാ​ലി​യി​ൽ താ​മ​സി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് വി​വ​രം ല​ഭി​ക്കു​ക​യും ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പും പ​ഞ്ചാ​യ​ത്തും ഇ​ട​പ്പെ​ട്ട് ഇ​വ​രെ മ​റ്റൊ​രു ലോ​ഡ്ജി​ലേ​ക്ക് മാ​റ്റി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക​യും ചെ​യ്തു.
ഇ​തോ​ടൊ​പ്പം മൂ​ന്നാ​റി​ൽ​നി​ന്നും കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ച് അ​ടി​മാ​ലി​യി​ൽ എ​ത്തി​യ മ​റ്റൊ​രു പാ​ട്ന സ്വ​ദേ​ശി​യെ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ഇ​യാ​ൾ വ​യ​നാ​ട്ടി​ൽ നി​ന്നെ​ത്തി​യ​താ​ണെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം.