നി​രോ​ധ​നം ലം​ഘി​ച്ച് ചീ​ട്ടു​ക​ളി അ​ഞ്ചം​ഗ സം​ഘം പി​ടി​യി​ൽ
Friday, March 27, 2020 10:15 PM IST
തൊ​ടു​പു​ഴ:​ലോ​ക്ക് ഡൗ​ണ്‍ നി​രോ​ധ​നം ലംഘിച്ച് സം​ഘം ചേ​ർ​ന്ന് ചീ​ട്ടു ക​ളി​ച്ച​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ല​യ​ന്താ​നി​യ്ക്ക് സമീപം പ​ണം വ​ച്ചു ചീ​ട്ടു​ക​ളി​ച്ച​തി​ന് അ​ഞ്ചം​ഗ സം​ഘ​ത്തെ​യാ​ണ് എ​സ്ഐ എം​.പി സാ​ഗ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.
ഇ​വ​രി​ൽ നി​ന്നും 21000 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. ഇ​വ​രു​ടെ പേ​രി​ൽ ലോ​ക്ക് ഡൗ​ണ്‍ നി​രോ​ധ​നം ലം​ഘി​ച്ച​തി​നും പ​ണം വ​ച്ചു ചീ​ട്ടു​ക​ളി​ച്ച​തി​നും കേ​സ് എ​ടു​ത്തു.

സാ​മൂ​ഹ്യ അ​ടു​ക്ക​ള

മു​ട്ടം: ലോ​ക്ക് ഡൗ​ണ്‍ ജാ​ഗ്ര​ത​യു​ടെ ഭാ​ഗ​മാ​യി മു​ട്ടം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാ​മൂ​ഹ്യ അ​ടു​ക്ക​ള ഇ​ന്നു മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ അ​ടു​ക്ക​ള​യി​ലാ​ണ് സാ​മൂ​ഹ്യ അ​ടു​ക്ക​ള പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ​ക്കാ​ണ് കി​ച്ച​ന്‍റെ ചു​മ​ത​ല.