മ​ത്സ്യ വി​ൽ​പന കേ​ന്ദ്രം അ​ട​ച്ചു പൂ​ട്ടി​ച്ചു
Friday, March 27, 2020 10:15 PM IST
തൊ​ടു​പു​ഴ: ആ​രോ​ഗ്യ വ​കു​പ്പ് ന​ൽ​കി​യ നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ത്സ്യ​വി​പ​ണ​ന​കേ​ന്ദ്രം ന​ഗ​ര​സ​ഭാ അ​ധി​കാ​രി​ക​ൾ അ​ട​ച്ചു​പൂ​ട്ടി​ച്ചു.
തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മു​ദ്ര ഫി​ഷ​റീ​സാ​ണ് അ​ട​പ്പി​ച്ച​ത്. പു​റ​പ്പു​ഴ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​രേ​ഖ ശ്രീ​ധ​ർ, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സി ​ജെ കു​ര്യാ​ച്ച​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​ക​ളി​ൽ ബ്രേ​ക്ക് ദി ​ചെ​യി​ൻ സൗ​ക​ര്യ​വും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​വും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ടോ എ​ന്നാ​ണ് ഇ​വ​ർ പ​രി​ശോ​ധി​ക്കു​ന്ന​ത്.
ഈ ​മാ​ർ​ഗ​നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത ക​ട​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ഗ​ര​സ​ഭ അ​ട​പ്പി​ച്ച​ത്. കോ​വി​ഡ് 19 വ്യാ​പ​നം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പൊ​ലീ​സ്, ന​ഗ​ര​സ​ഭ, ജി​ല്ലാ ആ​ശു​പ​ത്രി, ജി​ല്ല വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ഡോ. ​രേ​ഖ ശ്രീ​ധ​ർ അ​റി​യി​ച്ചു.