ബോ​ഡി​മെ​ട്ട് ചെ​ക്കു​പോ​സ്റ്റി​ൽ മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തി
Friday, March 27, 2020 10:13 PM IST
രാ​ജ​കു​മാ​രി: അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റാ​യ ബോ​ഡി​മെ​ട്ടി​ൽ മ​ന്ത്രി എം.​എം. മ​ണി സ​ന്ദ​ർ​ശ​നം​ന​ട​ത്തി. ഇ​രു സം​സ്ഥാ​ന​ത്തേ​ക്കും അ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്രം ക​ട​ത്തി​വി​ടു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് ത​മി​ഴ്നാ​ട് ചെ​ക്ക് പോ​സ്റ്റി​ലെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു.
അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്നും കാ​ട്ടു​പാ​ത​യി​ലൂ​ടെ ത​മി​ഴ്നാ​ട്ടി​ലേ​ക്കും തി​രി​ച്ച് കേ​ര​ള​ത്തി​ലേ​ക്കു​മു​ള്ള യാ​ത്ര പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി എം. ​എം. മ​ണി അ​റി​യി​ച്ചു. കാ​ട്ടു​പാ​ത​ക​ളി​ൽ വ​നം​വ​കു​പ്പും പോ​ലീ​സും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ട​വും വ്യ​ക്ത​മാ​ക്കി.
ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷം അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ൾ പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടു​ക​യും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി ഗ്രാ​മ​മാ​യ വ​ട്ട​വ​ട​യി​ൽ​നി​ന്നും ആ​ളു​ക​ൾ ടോ​പ് സ്റ്റേ​ഷ​ൻ, കു​ര​ങ്ങ​ണി മ​ല​നി​ര​ക​ൾ വ​ഴി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കു​ക​യും വ​രി​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം രാ​സി​ങ്കാ​പു​ര​ത്ത് കാ​ട്ടു​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ച്ച​വ​ർ കാ​ട്ടു​തീ​യി​ൽ​പെ​ട്ട് നാ​ലു​പേ​ർ മ​രി​ച്ച സം​ഭ​വ​മു​ണ്ടാ​യി. അ​തി​ർ​ത്തി വ​ഴി​യു​ള്ള സ​ഞ്ചാ​രം കൊ​റോ​ണ​യു​ടെ സാ​മൂ​ഹ്യ വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം കാ​ട്ടു​പാ​ത​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ​നം വ​കു​പ്പി​ന്േ‍​റ​യും പോ​ലീ​സി​ന്േ‍​റ​യും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നും ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.