ജീ​വി​തം വ​ഴി​മു​ട്ടി​യ​വ​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​ക​ണം
Thursday, March 26, 2020 10:14 PM IST
ചെ​റു​തോ​ണി: കോ​വി​ഡ് - 19 ന്‍റെ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യ സാ​ധാ​ര​ണ ദി​വ​സ​വ​രു​മാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.
ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ, ക​ർ​ഷ​ക​ർ, ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വി​വി​ധ വ്യ​വ​സാ​യ ശാ​ല​ക​ളി​ലും തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രു​ടെ ദൈ​നം​ദി​ന ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ ഓ​ട്ടോ- ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ അ​ർ​ധ​പ​ട്ടി​ണി​യി​ലാ​യി.
ഒ​ട്ടു​മി​ക്ക ടാ​ക്സി വാ​ഹ​ന ഉ​ട​മ​ക​ളും സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും വാ​യ്പ​യെ​ടു​ത്താ​ണ് വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി​യി​ട്ടു​ള്ള​ത്. മാ​സം​തോ​റും കൃ​ത്യ​മാ​യ തു​ക തി​രി​ച്ച​ട​ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് സ്ഥാ​പ​ന​ങ്ങ​ൾ വാ​യ്പ അ​നു​വ​ദി​ക്കു​ന്ന​ത്. തു​ക തി​രി​ച്ച​ട​വ് മു​ട​ങ്ങി​യാ​ൽ പ​ലി​ശ​യും കൂ​ട്ടു​പ​ലി​യ​ശ​യു​മാ​യി വ​ലി​യൊ​രു തു​ക​യു​ടെ ബാ​ധ്യ​ത​യാ​ണി​വ​ർ​ക്കു​ണ്ടാ​വു​ക.
ബാ​ങ്കു വാ​യ്പ​ക്ക് മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു വാ​യ്പ​യെ​ടു​ത്ത് ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി​യ​വ​ർ​ക്ക് യാ​തൊ​രു ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്നി​ല്ല. ഇ​ത്ത​രം വാ​യ്പ​ക​ൾ​ക്ക് പ​ലി​യ ഇ​ള​വു​ക​ളോ​ടെ തി​രി​ച്ച​ട​വി​ന് കാ​ല​താ​മ​സം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് വാ​ഹ​ന ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം.
കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ച്ച് പ​ണം​നേ​ടാ​ൻ സാ​ധി​ക്കാ​ത്ത​ത് ക​ർ​ഷ​ക​ർ​ക്കും ബു​ദ്ധി​മു​ട്ടു സൃ​ഷ്ടി​ക്കു​ന്നു. കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​പോ​ലും ക​ഴി​യാ​തെ വ​ല​യു​ക​യാ​ണ് ക​ർ​ഷ​ക​ർ. മ​ല​ഞ്ച​ര​ക്ക് ക​ട​ക​ൾ അ​വ​ശ്യ സ​ർ​വീ​സി​ൽ​പെ​ട്ട​ത​ല്ലാ​ത്ത​തി​നാ​ൽ ഇ​ത്ത​രം ക​ട​ക​ൾ തു​റ​ക്കാ​ത്ത​താ​ണ് ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്.
ലോ​ക്ക് ഡൗ​ണി​ൽ ക​ർ​ഷ​ക​തൊ​ഴി​ലാ​ളി​ക​ൾ​ക്കും തൊ​ഴി​ൽ ന​ഷ്ട​മാ​യ​തോ​ടെ ഇ​വ​രു​ടെ കു​ടും​ബ​ങ്ങ​ളും ദാ​രി​ദ്യ്ര​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തു​ക​യാ​ണ്.
കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പ​ണി​ക​ൾ ന​ട​ക്കാ​ത്ത​തി​നാ​ൽ വി​ള​ക​ളു​ടെ നാ​ശ​ത്തി​നും കാ​ര​ണ​മാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക.