വീ​ടു കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം
Friday, February 28, 2020 10:47 PM IST
നെ​ടു​ങ്ക​ണ്ടം: ചേ​ന്പ​ള​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്നു. ചേ​ന്പ​ളം കൊ​ച്ചു​പ​റ​ന്പി​ൽ തോ​മ​സ് ഏ​ബ്ര​ഹാ​മി​ന്‍റെ വീ​ട്ടി​ലാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്. നാ​ലു​പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​പ​ഹ​രി​ച്ചു.
മോ​ഷ്ടാ​വ് ഉ​ണ്ടെ​ന്ന​ത​റി​യാ​തെ വീ​ട്ടി​നു​ള്ളി​ൽ ക​യ​റി​യ കു​ടും​ബാം​ഗ​ങ്ങ​ളെ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ഭ​യ​പ്പെ​ടു​ത്തി​യ​ശേ​ഷം ക​ള്ള​ൻ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.
തോ​മ​സും കു​ടും​ബാം​ഗ​ങ്ങ​ളും രാ​ത്രി ഏ​ഴോ​ടെ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ ധ്യാ​ന​ത്തി​നു പോ​യി​രു​ന്നു. രാ​ത്രി പ​ത്തോ​ടെ ഇ​വ​ർ തി​രി​കെ എ​ത്തി പി​ൻ​വ​ശ​ത്തെ വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ത​ക് കു​ത്തി​പ്പൊ​ളി​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. തു​ട​ർ​ന്ന് അ​ക​ത്തു​ക​യ​റാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് മോ​ഷ്ടാ​വ് ഉ​ള്ളി​ലു​ള്ള​താ​യി കാ​ണു​ന്ന​ത്. ഗൃ​ഹ​നാ​ഥ​നെ ക​ണ്ട​തോ​ടെ ക​ന്പി​യു​മാ​യി പാ​ഞ്ഞ​ടു​ത്ത മോ​ഷ്ടാ​വ് കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ശേ​ഷം ഓ​ടി​ര​ക്ഷ​പെ​ട്ടു. ബ​ർ​മു​ഡ മാ​ത്രം ധ​രി​ച്ച് മു​ഖം തോ​ർ​ത്തു​കൊ​ണ്ട് മ​റ​ച്ച ഉ​യ​രം​കൂ​ടി​യ ആ​ളാ​ണ് മോ​ഷ്ടാ​വെ​ന്ന് തോ​മ​സ് പ​റ​ഞ്ഞു.
അ​ടു​ക്ക​ള​വ​ശ​ത്തെ വാ​തി​ലി​ന്‍റെ അ​ടി​ഭാ​ഗം ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് ഉ​ള്ളി​ൽ ക​യ​റി​യ​ത്. ര​ണ്ടു മു​റി​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ല​മാ​ര​ക​ളി​ൽ​നി​ന്നും സാ​ധ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും പു​റ​ത്തി​ട്ട് പ​രി​ശോ​ധി​ക്കു​ക​യും ക​മ്മ​ലും വ​ള​യും അ​ട​ക്കം വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ അ​പ​ഹ​രി​ക്കു​ക​യു​മാ​യി​രു​ന്നു. വീ​ട്ടു​കാ​ർ അ​റി​യി​ച്ച​തോ​ടെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.
തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് രാ​ത്രി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ നെ​ടു​ങ്ക​ണ്ടം സി​ഐ ജ​യ​കു​മാ​ർ, എ​സ്ഐ​മാ​രാ​യ കി​ര​ണ്‍, ചാ​ക്കോ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ പോ​ലീ​സെ​ത്തി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ഇ​ടു​ക്കി​യി​ൽ​നി​ന്നും ജി​നി എ​ന്ന പോ​ലീ​സ് നാ​യ​യും വി​ര​ല​ള​ട​യാ​ള വി​ദ​ഗ്ധ​രും എ​ത്തി തെ​ളി​വ് ശേ​ഖ​രി​ച്ചു.