മൂലമറ്റം കോ​ള​ജ് വാ​ർ​ഷി​ക​ ം നാ​ളെ
Friday, February 28, 2020 10:44 PM IST
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് പേ​ര​ന്‍റ് ടീ​ച്ച​ർ അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക​വും അ​വാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണ​വും സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന പ്രി​ൻ​സി​പ്പ​ൽ ഡോ.​സാ​ജു എം.​സെ​ബാ​സ്റ്റ്യ​ൻ, അ​ധ്യാ​പ​ക​രാ​യ ഡോ. ​സി.​ടി. ഫ്രാ​ൻ​സി​സ്, ഡോ. ​കെ. റോ​യി സെ​ബാ​സ്റ്റ്യ​ൻ., ഡോ. ​ജോ​ഷി വ​ർ​ഗീ​സ് എ​ന്നി​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും മാ​ർ​ച്ച് ഒ​ന്നി​ന് ന​ട​ക്കും. രാ​വി​ലെ 9.30ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന യോ​ഗം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
മാ​നേ​ജ​ർ റ​വ.​ഡോ.​ജോ​സ് നെ​ടു​ന്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റോ​ഷി അ​ഗ​സ്റ്റ്യ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ർ​പ​റേ​റ്റ് ട്രെ​യി​ന​ർ വി​പി​ൻ റോ​ൾ​ഡ​ന്‍റ് മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും. കോ​ള​ജ് ബ​ർ​സാ​ർ ഫാ.​ലി​ബി​ൻ വ​ലി​യ​പ​റ​ന്പി​ൽ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കൊ​ന്താ​ല​ത്ത് ഹ​സ​ൻ, പി​ടി​എ സെ​ക്ര​ട്ട​റി പ്രി​ൻ​സ് ജെ.​മാ​ത്യു സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പ്ര​മോ​ദ് ജോ​സ​ഫ്, പി​ടി​എ ട്ര​ഷ​റ​ർ റോ​ബി മാ​ത്യു, പി​ടി​എ എ​ക്സി​ക്യു​ട്ടി​വ് മെം​ബ​ർ പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ദ​ളി​ത് ക്രൈ​സ്ത​വ യോ​ഗം ഇന്ന്

തൊ​ടു​പു​ഴ: ദ​ളി​ത് ക്രൈ​സ്ത​വ​രു​ടെ നി​ഷേ​ധി​ക്ക​പ്പെ​ട്ട അ​വ​കാ​ശ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യു​ടെ നി​ജ​സ്ഥി​തി ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കൗ​ണ്‍​സി​ൽ ഓ​ഫ് ദ​ളി​ത് ക്രി​സ്ത്യ​ൻ​സ് കേ​ര​ള ജി​ല്ലാ ​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇന്ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു മു​ത​ൽ ഐ​ശ്വ​ര്യ ടൂ​റി​സ്റ്റ് ഹോ​മി​ൽ യോ​ഗം ചേ​രും. ജി​ല്ലാ ചെ​യ​ർ​മാ​ൻ റ​വ. പി.​ഡി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ൻ​സി​ഡി​സി അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് വി.​ജെ. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​ഡി​സി സം​സ്ഥാ​ന ക​മ്മിറ്റി​യം​ഗം സി.​ജെ. ജോ​ർ​ജ് ദ​ളി​ത് ക്രൈ​സ്ത​വ സം​വ​ര​ണ​ത്തെ​ക്കു​റി​ച്ചും സു​പ്രീം കോ​ട​തി​യി​ലെ കേ​സി​നെ​ക്കു​റി​ച്ച് അ​ഡ്വ. ഡ​ബ്ല്യു. ആ​ർ. പ്ര​സാ​ദും ശാ​ക്തീ​ക​ര​ണ​ത്തെ കു​റി​ച്ച് സ്റ്റേ​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് മ​ണ​ക്കാ​ട​നും ച​ർ​ച്ച ന​ട​ത്തും.