വി​ദ്യാ​ഭ്യാ​സം ധാ​ർ​മി​ക​മൂ​ല്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള​താ​ക​ണം: ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്
Friday, February 28, 2020 10:41 PM IST
അ​ടി​മാ​ലി: വി​ദ്യാ​ഭ്യാ​സം ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള​താ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്. അ​റി​വ്, സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ​യ്ക്കൊ​പ്പം ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ ആ​ർ​ജി​ക്ക​ണ​മെ​ന്നും അ​പ്പോ​ൾ മാ​ത്ര​മേ വി​ദ്യാ​ഭ്യാ​സം സ​മ​ഗ്ര​മാ​കു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ടി​മാ​ലി വി​ശ്വ​ദീ​പ്തി പ​ബ്ലി​ക് സ്കൂ​ളി​ൽ മെ​റി​റ്റ് ഡേ ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച 820 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 22 സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്കും പു​ര​സ്കാ​രം ന​ൽ​കി. ച​ട​ങ്ങി​ൽ ഷൈ​ജോ അ​ടി​മാ​ലി​യെ പൊ​ന്നാ​ട​യും ഫ​ല​ക​വും ന​ൽ​കി ആ​ദ​രി​ച്ചു. 20 വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ലാ​യി സ്കൂ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രു​ന്ന സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.
മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് കു​ഴി​ക​ണ്ണി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു മാ​ത്യൂ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി​ജു പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ജി​ൽ​സ​ണ്‍ ജോ​ണ്‍ സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി​ന്‍റു നെ​ഹു​ൽ ന​ന്ദി​യും പ​റ​ഞ്ഞു.