ക​ള​ക്ട​ർ ഇ​ട​പെ​ട​ലി​ൽ ലീ​ലാ​മ്മ​യ്ക്ക് ല​ഭ്യ​മാ​യ​ത് സ്വ​പ്നഭ​വ​നം
Friday, February 28, 2020 10:41 PM IST
ഇ​ടു​ക്കി: ര​ണ്ടു വ​ർ​ഷം മു​ൻ​പു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​മാ​യ ചെ​റു​തോ​ണി ഗാ​ന്ധി​ന​ഗ​ർ കോ​ള​നി സ്വ​ദേ​ശി വെ​ട്ടി​ക്ക​ൽ ലീ​ലാ​മ്മ​യ​്ക്ക് ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ ല​ഭ്യ​മാ​യ​ത് സ്വ​പ്ന ഭ​വ​നം.
2018 ഓ​ഗ​സ്റ്റിലു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ ലീ​ലാ​മ്മ​യു​ടെ വീ​ടും സ്ഥ​ല​വും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. ഇ​തേ തു​ട​ർ​ന്ന് കെ ​എ​സ്ഇ​ബി ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്ക് ലീലാമ്മ താ​മ​സം മാ​റ്റി.
സ​ർ​ക്കാ​രിന്‍റെ ലൈ​ഫ് പ​ദ്ധ​തി​യി​ല​ട​ക്കം വീ​ടി​ന് അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും പ​ഴ​യ വീ​ടി​രു​ന്ന സ്ഥ​ലം അ​പ​ക​ട മേ​ഖ​ല​യാ​യ​തി​നാ​ൽ ഇ​വി​ടെ വീ​ട് നി​ർ​മി​ക്കാ​നു​ള്ള അ​നു​മ​തി ല​ഭി​ച്ചി​ല്ല.
ഇ​തേ തു​ട​ർ​ന്നാ​ണ് ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ൽ സ​ഹോ​ദ​ര​ൻ കു​ഞ്ഞു​മോ​നോ​ടൊ​പ്പം വി​ധ​വ​യും വൃ​ദ്ധ​യു​മാ​യ ലീ​ലാ​മ്മ വീ​ടെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​ള​ക്ട​റു​ടെ മു​ന്നി​ൽ എ​ത്തി​യ​ത്.
പ്ര​കൃ​തി​ക്ഷോ​ഭം സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ൾ അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ങ്കി​ലും ലീ​ലാ​മ്മ​യു​ടെ നി​സ​ഹാ​യ​വ​സ്ഥ​യെ തു​ട​ർ​ന്ന് ക​ള​ക്ട​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ഫ്ള​വേ​ഴ്സ് ടി​വി നി​ർ​ധ​ന​ർ​ക്കാ​യി നി​ർ​മി​ച്ച ന​ൽ​കു​ന്ന സ്വ​പ്ന ഗ്രാ​മം സ​മു​ച്ച​യ​ത്തി​ലെ ഒ​രു ഭ​വ​നം ലീ​ലാ​മ്മ​യ്ക്ക് അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.
ക​ള​ക്ട​ർ​ക്ക് നേ​രി​ട്ടു ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ടി​യ​ന്ത​ര തീ​രു​മാ​നം കൈ​ക്കൊ​ണ്ട് വീ​ട് അ​നു​വ​ദി​ച്ചുള്ള ഉ​ത്ത​ര​വ് അ​ദാ​ല​ത്തി​ൽ ത​ന്നെ ലീ​ലാ​മ്മ​യ്ക്ക് ക​ള​ക്ട​ർ എ​ച്ച്.​ദി​നേ​ശ​ൻ കൈ​മാ​റി.
ലീ​ലാ​മ്മ​യും 83 വ​യ​സാ​യ മാ​താ​വ് ഏ​ലി​യാ​മ്മ​യും ത​നി​ച്ചാ​ണ് താ​മ​സം.