കോ​ണ്‍​വൊ​ക്കേ​ഷ​ൻ ന​ട​ത്തി
Thursday, February 27, 2020 10:51 PM IST
മു​ട്ടം: ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ൽ 2019- 20 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ യു​കെ​ജി വി​ദ്യാ​ർ​ഥി​ക​ളു​ടെ കോ​ണ്‍​വൊ​ക്കേ​ഷ​ൻ ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ് ലി​ൻ എ​സ്എ​ബി​എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ബി​ഗി​രി പ​ള്ളി വി​കാ​രി ഫാ. ​കു​ര്യ​ൻ കോ​ട്ട​യി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ബെ​ഞ്ച​മി​ൻ, ജോ​സ​ഫ് ജോ​ണ്‍, എ.​എ​സ്. മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ശാ​ന്തി​ഗി​രി കോ​ള​ജി​ൽ സെ​മി​നാ​ർ

വ​ഴി​ത്ത​ല: ശാ​ന്തി​ഗി​രി കോ​ള​ജ് സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ മ​നു​ഷ്യാ​വ​കാ​ശം എ​ന്ന വി​ഷ​യ​ത്തി​ൽ ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നം​ഗം പി.​മോ​ഹ​ന​ദാ​സ് മു​ഖ്യാ​തി​ഥി​യാ​കും. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ അ​ഡ്വ.​ഹ​രീ​ഷ് വാ​സു​ദേ​വ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ​ന്ത്യ​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്നു​ള്ള അ​ധ്യാ​പ​ക​രു​ട​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ്ര​ബ​ന്ധാ​വ​ത​ര​ണ​വും ന​ട​ക്കും.

റ​സി​ഡ​ന്‍റ്സ് അ​സോ. യോ​ഗം

ക​രി​മ​ണ്ണൂ​ർ: ത​ണ​ൽ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ യോ​ഗം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ മാ​ത്യു വ​ർ​ഗീ​സി​ന്‍റെ ഭ​വ​ന​ത്തി​ൽ ന​ട​ക്കും. പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷി​ക്കു​ന്ന ഫാ. ​ജെ​യിം​സ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ലി​ന് യോ​ഗ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും. തു​ട​ർ​ന്ന് കു​ട്ടി​ക​ളും അ​യ​ൽ​ക്കാ​രും എ​ന്ന വി​ഷ​യ​ത്തി​ൽ ഫാ. ​ജെ​യിം​സ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ ക്ലാ​സ് ന​യി​ക്കും.