പു​ത്തേ​ട് തീ​പി​ടി​ത്തം
Wednesday, February 26, 2020 10:40 PM IST
മൂ​ല​മ​റ്റം: പു​ത്തേ​ട് തീ​പി​ടി​ത്തം. ഏ​ക്ക​റു​ക​ണ​ക്കി​നു സ്ഥ​ലം ക​ത്തി​ന​ശി​ച്ചു.
വാ​ഹ​നം എ​ത്താ​ൻ സാ​ധി​ക്കാ​ത്ത സ്ഥ​ല​മാ​യ​തി​നാ​ൽ ന​ട​ന്നു വേ​ണം ഇ​വി​ടെ ചെ​ല്ലാ​ൻ. ഇ​തു മൂ​ലം തീ ​കെ​ടു​ത്ത​ൽ ദു​ഷ്ക​ര​മാ​യി മാ​റി. പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ സ്ഥ​ല​മാ​യ​തി​നാ​ൽ ഫ​യ​ർ ഫോ​ഴ്സി​ന് എ​ത്തി​ച്ചേ​രാ​ൻ സാ​ധി​ക്കാ​ത്ത​തു​മൂ​ലം നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ചൂ​ടു കൂ​ടു​ക​യും, കാ​റ്റ് വീ​ശു​ക​യും ചെ​യ്ത​തോ​ടെ പ​ച്ച മ​ര​ങ്ങ​ൾ വ​രെ ക​ത്തി ന​ശി​ക്കു​ക​യാ​ണ്.