അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ റോ​ഡി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റ് മാ​റ്റ​ണ​മെ​ന്നാ​വ​ശ്യം
Tuesday, February 25, 2020 10:51 PM IST
രാ​ജാ​ക്കാ​ട്: അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ രാ​ജാ​ക്കാ​ട് - കു​ഞ്ചി​ത്ത​ണ്ണി റോ​ഡി​ലെ തേ​ക്കി​ൻ​കാ​നം കാ​ഞ്ഞി​രം​വ​ള​വി​ൽ പു​തി​യ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ച് റോ​ഡ് നേരേ നി​ർ​മി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഇ​തി​നാ​യി പി​ഡ​ബ്ല്യു​ഡി പ​ഠ​നം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
കു​ത്തി​റ​ക്ക​വും കൊ​ടും​വ​ള​വു​മാ​യ റൂ​ട്ടി​ൽ ഏ​റ്റ​വും​കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും ന​ട​ന്നി​ട്ടു​ള്ള​ത് എ​സ് ആ​കൃ​തി​യി​ലു​ള്ള കാ​ഞ്ഞി​രം വ​ള​വി​ലാ​ണ്. കു​ത്തി​റ​ക്ക​മി​റ​ങ്ങി​വ​രു​ന്ന ഭാ​ഗ​ത്ത് അ​പ്ര​തീ​ക്ഷി​ത​മാ​യു​യു​ള്ള കൊ​ടും​വ​ള​വാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്.
മു​ന്പ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ടൂ​റി​സ്റ്റ് ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ഒ​ന്പ​തു​പേ​ർ ഇ​വി​ടെ മ​രി​ച്ചു. ഇ​തി​ന് ശേ​ഷം വ​ള​വി​ൽ ക്രാ​ഷ് ബാ​രി​യ​റു​ക​ള​ട​ക്കം സ്ഥാ​പി​ച്ചെ​ങ്കി​ലും വ​ള​വി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ വീ​ണ്ടും ഉ​ണ്ടാ​കു​ന്നു​ണ്ട്. നി​ല​വി​ലു​ള്ള സം​ര​ക്ഷ​ണ​ഭി​ത്തി പൊ​ളി​ച്ച് ഒ​രു വ​ള​വൊ​ഴി​വാ​ക്കി റോ​ഡ് നേ​രെ​യാ​ക്കി​യാ​ൽ അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. നി​ര​വ​ധി​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണ്.