അ​ജ്ഞാ​ത മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു
Tuesday, February 25, 2020 10:50 PM IST
നെ​ടു​ങ്ക​ണ്ടം: ബാ​ല​ഗ്രാ​മി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സ്ത്രീ​യെ തി​രി​ച്ച​റി​ഞ്ഞു. ഉ​പ്പു​ത​റ കാ​ക്ക​ത്തോ​ട് പു​തു​പ​റ​ന്പി​ൽ വി​ജ​യ​ന്‍റെ ഭാ​ര്യ സു​മ(49)​യാ​ണ് മ​രി​ച്ച​ത്. ഈ​മാ​സം പ​ത്തി​ന് സു​മ​യെ കാ​ണാ​താ​യെ​ന്ന പ​രാ​തി ബ​ന്ധു​ക്ക​ൾ ഉ​പ്പു​ത​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യി​രു​ന്നു.
കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന​ലെ ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളും എ​ത്തി തി​രി​ച്ച​റി​ഞ്ഞു. വീ​ട്ടി​ൽ​നി​ന്നും കാ​ണാ​താ​യ​പ്പോ​ൾ സു​മ ധ​രി​ച്ചി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളും ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞു. നാ​ലു​ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള സ്ത്രീ​യു​ടെ ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹ​മാ​ണ് മ​ര​ത്തി​ൽ തൂ​ങ്ങി​യ​നി​ല​യി​ൽ ബാ​ല​ഗ്രാ​മി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഉ​പ്പു​ത​റ സ്വ​ദേ​ശി​നി​യെ കാ​ണാ​താ​യ വി​വ​രം ല​ഭി​ച്ച​ത്.
ബാ​ല​ഗ്രാ​മി​ൽ ബ​ന്ധു​ക്ക​ളെ കാ​ണാ​നെ​ത്തി​യ സു​മ മ​ട​ങ്ങി എ​ത്തി​യി​രു​ന്നി​ല്ല. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു.