കു​രു​മു​ള​കി​ന് താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം
Tuesday, February 25, 2020 10:50 PM IST
നെ​ടു​ങ്ക​ണ്ടം: കു​രു​മു​ള​കി​ന് വി​ല​സ്ഥി​ര​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം (​ജോ​സ്) ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
മ​ല​യോ​ര മേ​ഖ​ല​യി​ലെ ചെ​റു​കി​ട ക​ർ​ഷ​ക​ന്‍റെ കാ​ർ​ഷി​ക വ​രു​മാ​നം കു​രു​മു​ള​ക് വി​ല​യെ ആ​ശ്ര​യി​ച്ചാ​ണ്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും കു​രു​മു​ള​ക് ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് കു​രു​മു​ള​കി​ന്‍റെ വി​ല​ത്ത​ക​ർ​ച്ച രൂ​ക്ഷ​മാ​യ​ത്. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്പോ​ൾ ല​ഭി​ക്കു​ന്ന നി​കു​തി ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കി​യാ​ൽ മാ​ത്ര​മേ കാ​ർ​ഷി​ക മേ​ഖ​ല പി​ടി​ച്ചു​നി​ൽ​ക്കു​ക​യു​ള്ളൂ.
പ​ത്തു​വ​ർ​ഷം മു​ൻ​പ് ഒ​രു കി​ലോ​ഗ്രാം കു​രു​മു​ള​കി​ന് 750 രൂ​പ കി​ട്ടി​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത് 340 രൂ​പ മാ​ത്ര​മാ​ണ്. ഉ​ത്പാ​ദ​ന ചെ​ല​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ ഇ​ത് തു​ച്ഛ​മാ​യ വി​ല​മാ​ത്ര​മാ​ണ്. അ​തി​നാ​ൽ കു​രു​മു​ള​ക് ക​ർ​ഷ​ക​ർ ഓ​രോ​വ​ർ​ഷ​വും ന​ഷ്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്.
കി​ലോ​ഗ്രാ​മി​ന് 600 രൂ​പ​യെ​ങ്കി​ലും ല​ഭി​ക്ക​ത്ത​ക്ക​വി​ധം സ​ർ​ക്കാ​ർ താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റ് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ കു​ര​മു​ള​ക് ക​ർ​ഷ​ക​രു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ൻ​സ​ണ്‍ വ​ർ​ക്കി പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജോ​യി കി​ഴ​ക്കേ​പ്പ​റ​ന്പി​ൽ, ജോ​സു​കു​ട്ടി ക​ണ്ണ​മു​ണ്ടേ​ൽ, സാ​ബു മ​ണി​മ​ല​കു​ന്നേ​ൽ, ഷി​ജോ ന​ട​യ്ക്ക​ൽ, ജോ​ണി പു​തി​യാ​പ​റ​ന്പി​ൽ, കെ.​ടി. ജോ​സ​ഫ്, കു​ര്യാ​ക്കോ​സ് ചി​ന്താ​ർ​മ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.