യു​വാ​വ് മ​രി​ച്ച​ത് ത​ല​യ്ക്കു​ള്ളി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച്
Tuesday, February 25, 2020 10:45 PM IST
നെ​ടു​ങ്ക​ണ്ടം: ക​ന്പം​മെ​ട്ട് അ​ച്ച​ക്ക​ട​യി​ലെ യു​വാ​വി​ന്‍റെ മ​ര​ണം ത​ല​യ്ക്കു പി​ന്നി​ലേ​റ്റ ക്ഷ​തം മൂ​ല​മെ​ന്ന് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. ത​ല​യോ​ട്ടി​ക്കു​ള്ളി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.
ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴി​ന് സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ അ​ച്ച​ക്ക​ട കൊ​ല്ല​പ്പ​ള്ളി​ൽ ടോ​മി(49) തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. കു​ഴി​ത്തൊ​ളു പ്ലാ​ക്കു​ഴി​യി​ൽ സ​ന്തോ​ഷാ​ണ് ടോ​മി​യെ മ​ർ​ദി​ച്ച​ത്.
ടോ​മി​യും സ​ന്തോ​ഷും സ​മീ​പ​കാ​ല​ത്ത് ഒ​രു​മി​ച്ച് മ​ദ്യ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ സ​ന്തോ​ഷ് 600 രൂ​പ ഷെ​യ​ർ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടും ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​തി​നെ​തു​ട​ർ​ന്ന് ടോ​മി സ​ന്തോ​ഷി​നോ​ട് പ​ണം അ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ച​ത്. ഇ​രു​വ​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ടോ​മി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ടോ​മി​യെ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ത​ല​യ്ക്ക് ര​ണ്ടു മു​റി​വു​ക​ളോ​ടെ​യും മൂ​ക്കി​ലൂ​ടെ ര​ക്തം​വാ​ർ​ന്ന നി​ല​യി​ലു​മാ​ണ് ടോ​മി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ സ​ന്തോ​ഷി​നെ സം​ഭ​വം​ന​ട​ന്ന സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കോ​ട​തി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു​ചെ​യ്തു.