ക​ല്ലാ​ർ​കു​ട്ടി​യി​ൽ പ​ട്ട​യ സ​മ​രം
Monday, February 24, 2020 10:45 PM IST
അ​ടി​മാ​ലി: കൈ​വ​ശ ഭൂ​മി​ക്ക് പ​ട്ട​യം ആ​വ​ശ്യ​പ്പെ​ട്ട് ക​ല്ലാ​ർ​കു​ട്ടി പ​ട്ട​യാ​വ​കാ​ശ സം​ര​ക്ഷ​ണ​വേ​ദി സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു. സം​ര​ക്ഷ​ണ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല്ലാ​ർ​കു​ട്ടി സെ​ന്‍റ് ജോ​സ​ഫ് എ​ൽ​പി സ്കൂ​ളി​ൽ ആ​ലോ​ച​നാ യോ​ഗം ചേ​ർ​ന്നു. ര​ണ്ടാ​യി​ര​ത്തോ​ളം ക​ർ​ഷ​ക​രെ അ​ണി​നി​ര​ത്തി മാ​ർ​ച്ച് ര​ണ്ടി​ന് ക​ല്ലാ​ർ​കു​ട്ടി​യി​ൽ പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
വെ​ള്ള​ത്തൂ​വ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ബി​ജി ആ​ലോ​ച​നാ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ട്ട​യാ​വ​കാ​ശ സം​ര​ക്ഷ​ണ​വേ​ദി ചെ​യ​ർ​മാ​ൻ പി.​വി. അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ര​ക്ഷ​ണ​വേ​ദി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജെ​യി​ൻ​സ് യോ​ഹ​ന്നാ​ൻ സ​മ​ര​പ്ര​ഖ്യാ​പ​നം ന​ട​ത്തി. എ. ​എ​ൻ. സ​ജി​കു​മാ​ർ, പ​യ​സ് എം. ​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ര​ട്ട​യാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്പോ​ൾ ത​ങ്ങ​ളെ​മാ​ത്രം പ​രി​ഗ​ണി​ക്കാ​ത്ത​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.