സ്കൂ​ളു​ക​ളി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ന് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും: റോ​ഷി അ​ഗ​സ്റ്റി​ൻ
Sunday, February 23, 2020 9:35 PM IST
ചെ​റു​തോ​ണി: കാ​യി​ക​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു​മാ​യി കു​ട്ടി​ക​ൾ​ക്ക് നീ​ന്ത​ൽ പ​രി​ശീ​ല​നം​കൂ​ടി സ്കൂ​ൾ കാ​ല​യ​ള​വി​ൽ സ്വാ​യ​ത്ത​മാ​ക്കു​ന്ന​തി​ന് നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ന് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ.
ഇ​തി​നാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ​യോ സ്കൂ​ളു​ക​ളു​ടെ​യോ സ്ഥ​ല​ങ്ങ​ളി​ൽ പു​തി​യ നീ​ന്ത​ൽ കു​ള​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തോ​ടൊ​പ്പം നി​ല​വി​ലു​ള്ള ചെ​ക്ക് ഡാ​മു​ക​ൾ ന​വീ​ക​രി​ച്ച് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു​കൂ​ടി പ​ദ്ധ​തി ത​യാ​റാ​ക്കും. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ്പു​തോ​ട് ഗ​വ. യു​പി സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച പ​ഠ​നോ​ത്സ​വം - 2020 ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം.
ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി സ്കൂ​ളു​ക​ളു​ടെ ഭൗ​തി​ക​സൗ​ക​ര്യം ഉ​യ​ർ​ത്തു​ന്ന​തി​ന് ല​ഭി​ക്കു​ന്ന എം​എ​ൽ​എ ഫ​ണ്ടി​ൽ ന​ല്ല​ഭാ​ഗ​വും ഉ​പ​യോ​ഗി​ച്ച​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.
സ്കൂ​ളു​ക​ൾ ഹൈ​ടെ​ക് ആ​ക്കി മാ​റ്റു​ന്ന​തി​ന് കെ​ട്ടി​ട​ങ്ങ​ളോ​ടൊ​പ്പം ക​ന്പ്യൂ​ട്ട​ർ ലാ​ബു​ക​ൾ, ഐ​ടി പ​ഠ​ന സൗ​ക​ര്യ​ങ്ങ​ൾ, ശു​ചി​ത്വ​മു​ള്ള ടോ​യ് ല​റ്റ് സൗ​ക​ര്യ​ങ്ങ​ൾ, പാ​ച​ക​പ്പു​ര​ക​ൾ തു​ട​ങ്ങി​യ​വ ഒ​ട്ടു​മി​ക്ക സ്കൂ​ളു​ക​ളി​ലും പൂ​ർ​ത്തി​യാ​ക്കാ​നാ​യി. യാ​ത്രാ​സൗ​ക​ര്യം പ​രി​മി​ത​മാ​യ ഉ​പ്പു​തോ​ട് ഗ​വ. യു​പി സ്കൂ​ളി​ന് മി​നി ബ​സ് വാ​ങ്ങു​ന്ന​തി​നാ​യി എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും 12 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ന്ന​താ​യും റോ​ഷി അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തെ കു​ട്ടി​ക​ളു​ടെ പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി. ക​രി​ന്പ​നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ​ളി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ടി.​കെ. ബി​നി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല പ്രോ​ഗ്രാം ഓ​ഫീ​സ​ർ മൈ​ക്കി​ൾ സെ​ബാ​സ്റ്റ്യ​ൻ, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡി. ​ബി​ന്ദു​മോ​ൾ, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ഡെ​യ്സി ഫി​ലി​പ്പ്, എ​ൽ​സ​മ്മ ലൂ​ക്കോ​സ്, കെ.​എ. ബി​നു​മോ​ൻ, സി​മോ​ൻ വാ​സു, ബാ​ബു ജോ​ർ​ജ്, സോ​മ​രാ​ജ​ൻ, ജി. ​പു​ഷ്പ​ല​ത, എം.​ആ​ർ. ബി​നോ​ജ്, മ​നോ​ജ് കു​ള​പ്പു​റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗിച്ചു.