ബ​സ് സ്റ്റാ​ൻ​ഡി​ന് സ്ഥ​ലം ഏ​റ്റെ​ടു​ത്തു; ഡോ​ഗ് ക്വാ​ർ​ട്ടേ​ഴ്സിനു​ള്ള സ്ഥ​ല​മാ​യി​ല്ല
Sunday, February 23, 2020 9:35 PM IST
ചെ​റു​തോ​ണി: ഡോ​ഗ് സ്ക്വാ​ഡി​നാ​യി വ​ഞ്ചി​ക്ക​വ​ല​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥ​ലം വി​ട്ടു​ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

ഇ​ടു​ക്കി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​രം ചെ​റു​തോ​ണി​യി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന ബ​സ് സ്റ്റാ​ൻ​ഡി​നാ​യി ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് ജി​ല്ലാ ഡോ​ഗ് സ്ക്വാ​ഡി​നു​ള്ള താ​മ​സ​സൗ​ക​ര്യം ന​ഷ്ട​മാ​യ​ത്.
പോ​ലീ​സ് നാ​യ​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നും അ​വ​യ്ക്കു വി​ശ്ര​മി​ക്കു​ന്ന​തി​നും ചെ​റു​തോ​ണി പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കെ​ട്ടി​ട​വും പ​രി​സ​ര​വു​മാ​ണ് ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ന​ഷ്ട​പ്പെ​ടു​ന്ന​ത്. സ്റ്റാ​ൻ​ഡി​ന്‍റെ നി​ർ​മാ​ണം ക​ഴി​യു​ന്ന​തി​നു മു​ന്പാ​യി നാ​യ​ക​ളെ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​പാ​ർ​പ്പി​ക്കേ​ണ്ട​തു​ണ്ട്. ഇ​ടു​ക്കി ഡോ​ഗ് സ്ക്വാ​ഡി​ന് എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടും​കൂ​ടി​യ മ​ഹീ​ന്ദ്ര ടി​യു​വി വാ​ഹ​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ​ഗ് സ്ക്വാ​ഡി​ന് കൈ​മാ​റി​യി​രു​ന്നു.