മു​ല്ല​ക്കാ​ന​ത്തെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് എ​ങ്ങു​മെ​ത്തി​യി​ല്ല
Sunday, February 23, 2020 9:33 PM IST
രാ​ജാ​ക്കാ​ട്: രാ​ഷ്ട്രീ​യ ത​ർ​ക്കം​മൂ​ലം മു​ല്ല​ക്കാ​നം സി​എ​ച്ച്സി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ന​ഷ്ട​മാ​കു​ന്നു. ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള മെ​ഷി​ൻ ല​യ​ണ്‍​സ് ക്ല​ബ് സൗ​ജ​ന്യ​മാ​യി ന​ൽ​കാ​ൻ ത​യാ​റാ​യി​ട്ടും വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല.
രാ​ജാ​ക്കാ​ട്ടും സ​മീ​പ​പ്ര​ദേ​ശ​ത്തു​ള്ള വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വൃ​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​വ​രി​ക​യും ഡ​യാ​ലി​സി​സ് അ​ട​ക്ക​മു​ള്ള തു​ട​ർ​ചി​കി​ത്സ​യ്ക്ക് പ​തി​നാ​യി​ര​ങ്ങ​ൾ മു​ട​ക്കി കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ച് അ​ടി​മാ​ലി​യി​ലും തൊ​ടു​പു​ഴ​യും എ​റ​ണാ​കു​ള​ത്തും എ​ത്തേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ജാ​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബ് സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ന് സൗ​ജ​ന്യ​മാ​യി മെ​ഷീ​ൻ വാ​ങ്ങി ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ച​ത്. ഇ​തി​നു​ശേ​ഷം ഇ​തു സ്ഥാ​പി​ക്കു​ന്ന​തി​നും ടെ​ക്നീ​ഷ്യ​നെ നി​യ​മി​ക്കു​ന്ന​തി​നു​മാ​യി ആ​ലോ​ച​നാ​യോ​ഗം ചേ​ർ​ന്നെ​ങ്കി​ലും ആ​റു​മാ​സം ക​ഴി​ഞ്ഞി​ട്ടും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
ഒ​രു​വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ നി​ല​വി​ലു​ള്ള ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ മാ​റും. ഇ​തോ​ടെ യൂ​ണി​റ്റി​നാ​യി അ​നു​വ​ദി​ച്ച തു​ക​യും ന​ഷ്ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് നാ​ട്ടു​കാ​ർ​ക്കു​ള്ള​ത്.
കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം​ന​ൽ​കു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലാ​ണ് സി​എ​ച്ച്സി. എ​ന്നാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണം എ​ൽ​ഡി​എ​ഫി​നാണ്. ഇവർ ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ ചേ​രി​പ്പോ​രാ​ണ് ല​ക്ഷ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​മെ​ന്ന സാ​ഹ​ച​ര്യ​മു​ണ്ട​ായി​ട്ടും ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന് ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.