പാ​രാ​ലി​ന്പി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ്
Sunday, February 23, 2020 9:33 PM IST
ഇ​ടു​ക്കി: കേ​ര​ള സ്റ്റേ​റ്റ് പാ​രാ​ലി​ന്പി​ക് ചാ​ന്പ്യ​ൻ​ഷി​പ്പ് തൃ​ശൂ​ർ വ​ട​ക്കേ​സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള അ​ക്വാ​ട്ടി​ക് കോം​പ്ല​ക്സ് സ്വി​മ്മിം​ഗ് പൂ​ളി​ൽ 27ന് ​ന​ട​ത്തും.
ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന 40 ശ​ത​മാ​ന​മോ അ​തി​ൽ​കൂ​ടു​ത​ലോ ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള ഓ​ർ​ത്തോ​പീ​ഡി​ക്, ബ്ലൈ​ൻ​ഡ്, പാ​രാ​പ്ലി​ജി​ക്ക്, ഡാ​ർ​ഫ്,സെ​റി​ബ്ര​ൽ പാ​ൾ​സി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഏ​ഴു മു​ത​ൽ 54 വ​യ​സു​വ​രെ​യു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ര​ജി​സ്ട്രേ​ഷ​ൻ 25ന് ​അ​വ​സാ​നി​ക്കും. ഫോ​ണ്‍: 9809921065

കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ
ഉ​ദ്ഘാ​ട​നം നാളെ

അ​റ​ക്കു​ളം: ഹൈ​റേ​ഞ്ചി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​മാ​യ അ​ശോ​ക ക​വ​ല​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് കു​ന്നേ​ൽ നി​ർ​വ​ഹി​ക്കും.
മെം​ബ​ർ ബി​ജി വേ​ലു​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.