ഇ​ടു​ക്കി ഡി​ഡി​ഇ​യു​ടെ വി​വാ​ദ സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്
Sunday, February 23, 2020 9:32 PM IST
തൊ​ടു​പു​ഴ: വ​കു​പ്പു​ത​ല പ​രീ​ക്ഷ പാ​സാ​യവ​രെ മാ​ത്ര​മേ പ്രൈ​മ​റി പ്ര​ധാ​ന അ​ധ്യാ​പ​ക​ര​ായി നി​യ​മി​ക്കൂ എ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ പു​തി​യ സീ​നി​യോ​റി​റ്റി ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​തി​നാ​യി 50 വ​യ​സ്് പൂ​ർ​ത്തി​യാ​യ വ​കു​പ്പു​ത​ല പ​രീ​ക്ഷ പാ​സാ​കാ​ത്ത അ​ധ്യാ​പ​ക​രു​ടെ കൂ​ടി സ​ർ​വീ​സ് കാ​ർ​ഡു​ക​ൾ ക്ഷ​ണി​ച്ച ഇ​ടു​ക്കി വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ വി​വാ​ദ സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള ടെ​സ്റ്റ് ക്വാ​ളി​ഫൈ​ഡ് പ്രൈ​മ​റി ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വി​വാ​ദ സ​ർ​ക്കു​ല​റി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി മാ​ത്യു, സെ​ക്ര​ട്ട​റി എ​ൻ.​വി. പൗ​ലോ​സ്, ട്ര​ഷ​റ​ർ സി.​കെ. മ​നോ​ജ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.