സ​ർ​ക്കാ​ർ ബോ​ർ​ഡ് സ്ഥാ​പി​ച്ച ക​ള​ക്ട​റു​ടെ ന​ട​പ​ടി ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു
Sunday, February 23, 2020 9:32 PM IST
രാ​ജാ​ക്കാ​ട്:​കൊ​ന്ന​ത്ത​ടി വി​ല്ലേ​ജി​ലെ ക​രി​മ​ല​യി​ൽ കൈ​യേ​റ്റ​ഭൂ​മി ആ​ണെ​ന്നാ​രോ​പി​ച്ച് ക​ർ​ഷ​ക​രു​ടെ കൈ​വ​ശ ഭൂ​മി​യി​ൽ സ​ർ​ക്കാ​ർ ബോ​ർ​ഡ് സ്ഥാ​പി​ച്ച ജി​ല്ലാ ക​ള​ക്ട​റു​ടെ ന​ട​പ​ടി ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു.
രാ​ജാ​ക്കാ​ട് വ​ട​ക്കേ​ൽ ജി​മ്മി കു​ര്യ​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ഹ​ർ​ജി ന​ൽ​കി​യ​ത് . കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ൽ 23 വ​ർ​ഷ​മാ​യി വീ​ടി​ന്‍റെ ക​രം അ​ട​യ്ക്കു​ന്നു​ണ്ടെ​ന്നും വൈ​ദ്യു​തി ക​ണ​ക്ഷ​ൻ നി​യ​മാ​നു​സൃ​തം ല​ഭി​ച്ച​താ​ണെ​ന്നും ജി​മ്മി ചൂ​ണ്ടി​ക്കാ​ട്ടി.2010 മു​ത​ൽ ഈ ​ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ഉ​ണ്ട്. ഇ​ക്കാ​ര്യം മ​റ​ച്ച് വ​ച്ചാ​ണ് റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ തെ​റ്റാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കി ഭൂ​മി​യി​ൽ ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്.​
ജി​ല്ലാ ക​ള​ക്ട​ർ ഏ​റ്റെ​ടു​ത്ത​താ​യി പ​റ​യു​ന്ന 315 ഏ​ക്ക​റി​ൽ 40 ഹെ​ക്ട​ർ മാ​ത്ര​മാ​ണ് പാ​റ​പ്പു​റ​ന്പോ​ക്ക് ഉ​ള​ള​തെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം. ബാ​ക്കി​യു​ള്ള ഭൂ​മി കൈ​യേ​റ്റ​മ​ല്ലെ​ന്നും കു​ടി​യേ​റ്റ കാ​ലം മു​ത​ൽ പൂ​ർ​വി​ക​ർ കൈ​വ​ശം വ​ച്ച് കൃ​ഷി​ക​ൾ ചെ​യ്തു​വ​ന്നി​രു​ന്ന​തും ഭൂ​മി​യ്ക്ക് നി​യ​മാ​നു​സൃ​തം പ​ട്ട​യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ള്ള​ള​താ​ണെ​ന്നും വ​സ്തു​ത​ക​ൾ മ​റ​ച്ചു വ​ച്ച് കൈ​യേ​റ്റ​ഭൂ​മി​യാ​ണെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നാ​ണ് ചി​ല റ​വ​ന്യു ഉ​ദ്യോ​സ്ഥ​ർ തെ​റ്റാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തെ​ന്ന് കൈ​വ​ശ​ക്കാ​ർ പ​റ​ഞ്ഞു.