വെ​റ്റ​റി​ന​റി ഡി​സ്പെ​ൻ​സ​റി മ​ന്ദി​രോ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, February 23, 2020 9:32 PM IST
ഇ​ടു​ക്കി: വ​ണ്ടി​പ്പെ​രി​യാ​റി​ൽ പു​തു​താ​യി നി​ർ​മി​ച്ച മ്ലാ​മ​ല വെ​റ്റ​റി​ന​റി ഡി​സ്പെ​ൻ​സ​റി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മൃ​ഗ​സം​ര​ക്ഷ​ണ സെ​മി​നാ​റും ഇ​ന്ന് ന​ട​ക്കും.
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി രാ​വി​ലെ 11ന് ​നാ​ലു​ക​ണ്ടം മൈ​താ​ന​ത്ത് മ​ന്ത്രി കെ.​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​കെ ശ്രീ​നി​വാ​സ​ൻ സൗ​ജ​ന്യ​മാ​യി ന​ല്കി​യ 15 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് 44 ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി വെ​റ്റ​റി​ന​റി ഡി​സ്പെ​ൻ​സ​റി മ​ന്ദി​രം നി​ർ​മി​ച്ച​ത്.
ശാ​സ്ത്രീ​യ പോ​ത്തു​വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം രാ​വി​ലെ 9.30 മു​ത​ൽ ആ​രം​ഭി​ക്കും. ഡോ. ​എം.​കെ.​പ്ര​സാ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും. ആ​ലീ​സ് സ​ണ്ണി, വി​ജ​യ​കു​മാ​രി ഉ​ദ​യ​സൂ​ര്യ​ൻ, വാ​ഴൂ​ർ സോ​മ​ൻ,പി.​എ​സ്.​രാ​ജ​ൻ, ഷാ​ജി പൈ​നാ​ട​ത്ത്, എ​സ്.​പി. രാ​ജേ​ന്ദ്ര​ൻ, ലി​സി ജോ​യി, ഡോ.​സാ​ജു ജോ​സ​ഫ്, പി.​കെ.​ര​മ, ഡോ. ​എ​സ്.​ന​ന്ദ​ഗോ​പാ​ൽ, ശാ​ന്തി ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. മി​ക​ച്ച ക്ഷീ​ര​ക​ർ​ഷ​ക​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും.