മു​ൻ എ​സ്ഐ സാ​ബു​വി​നെ നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു
Friday, February 21, 2020 10:40 PM IST
നെ​ടു​ങ്ക​ണ്ടം: രാ​ജ്കു​മാ​ർ ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ എ​സ്ഐ കെ.​എ. സാ​ബു​വി​നെ നെ​ടു​ങ്ക​ണ്ട​ത്തെ​ത്തി​ച്ച് സി​ബി​ഐ സം​ഘം തെ​ളി​വെ​ടു​ത്തു. ക​ഴി​ഞ്ഞ​ദി​വ​സം കൊ​ച്ചി​യി​ലാ​ണ് സാ​ബു​വി​നെ സി​ബി​ഐ അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​യാ​ളെ പു​ളി​യ​ൻ​മ​ല​യി​ലും രാ​ജ്കു​മാ​റി​നെ മ​ർ​ദി​ച്ച പോ​ലീ​സി​ന്‍റെ വി​ശ്ര​മ​മു​റി​യി​ലും എ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കു​ക​യും ചോ​ദ്യം​ചെ​യ്യു​ക​യും ചെ​യ്തു.
സി​ബി​ഐ ഡി​വൈ​എ​സ്പി സു​രേ​ന്ദ്ര​ൻ ബി​ല്ല​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ സം​ഘ​മാ​ണ് തെ​ളി​വെ​ടു​പ്പി​നും ചോ​ദ്യം​ചെ​യ്യ​ലി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ​ത്തു​മ​ണി​ക്കൂ​റോ​ളം തെ​ളി​വെ​ടു​പ്പും ചോ​ദ്യം​ചെ​യ്യ​ലും തു​ട​ർ​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ലെ​ത്തി​യ സം​ഘം സാ​ബു​വി​നെ ആ​ദ്യം പു​ളി​യ​ൻ​മ​ല​യി​ലാ​ണ് എ​ത്തി​ച്ച​ത്. രാ​ജ്കു​മാ​റി​നെ ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണ്‍ 12-ന് ​എ​സ്ഐ സാ​ബു അ​ട​ക്ക​മു​ള്ള നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ന് പു​ളി​യ​ൻ​മ​ല​യി​ൽ വ​ച്ചാ​ണ് നാ​ട്ടു​കാ​ർ കൈ​മാ​റി​യ​ത്. അ​ന്ന് പോ​ലീ​സി​ന് കൈ​മാ​റി​യ നാ​ട്ടു​കാ​രേ​യും സം​ഭ​വ സ്ഥ​ല​ത്തേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. ര​ണ്ടു​മ​ണി​ക്കൂ​റോ​ളം ഇ​വി​ടെ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.
പി​ന്നീ​ട് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി രാ​ജ്കു​മാ​റി​ന് മ​ർ​ദ​ന​മേ​റ്റ പോ​ലീ​സി​ന്‍റെ വി​ശ്ര​മ​മു​റി​യി​ൽ സാ​ബു​വി​നെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. രാ​ജ്കു​മാ​ർ ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് തി​രു​മ്മു​ചി​കി​ത്സ ന​ട​ത്തി​യ തൂ​ക്കു​പാ​ലം സ്വ​ദേ​ശി നി​ധി​ൻ, ഹ​രി​ത ഫി​നാ​ൻ​സ് ജീ​വ​ന​ക്കാ​രും ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി​ക​ളു​മാ​യ ശാ​ലി​നി, മ​ഞ്ജു, മ​ഞ്ജു​വി​ന്‍റെ ഭ​ർ​ത്താ​വും രാ​ജ്കു​മാ​റി​ന്‍റെ ഡ്രൈ​വ​റു​മാ​യി​രു​ന്ന അ​ജി​മോ​ൻ, അ​ന്ന് ഡി​ഡി ചാ​ർ​ജു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ബി​ജു ലൂ​ക്കോ​സ്, സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പ്ര​കാ​ശ് എ​ന്നി​വ​രെ വെ​വ്വേ​റെ​യും എ​സ്ഐ സാ​ബു​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലും ചോ​ദ്യം​ചെ​യ്തു.
സം​ഭ​വ​സ​മ​യ​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നി​ട്ടും ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​കാ​ത്ത ആ​ളാ​ണ് പ്ര​കാ​ശ്. രാ​ജ്കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ദി​വ​സം ഇ​യാ​ൾ​ക്കെ​തി​രേ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ തൂ​ക്കു​പാ​ലം സ്വ​ദേ​ശി​യേ​യും സി​ബി​ഐ സം​ഘം വി​ളി​പ്പി​ച്ചി​രു​ന്നു. ഇ​യാ​ൾ അ​ന്ന് രാ​ത്രി 12 വ​രെ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്നു. മ​ഞ്ജു​വി​നെ​യും ശാ​ലി​നി​യെ​യും വ​നി​താ സെ​ല്ലി​ൽ​വ​ച്ചാ​ണ് ചോ​ദ്യം ചെ​യ്ത​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ ല​ഭി​ച്ച മൊ​ഴി​ക​ളി​ലെ വൈ​രു​ധ്യം സി​ബി​ഐ സം​ഘം രേ​ഖ​പ്പെ​ടു​ത്തി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ പേ​രെ ചോ​ദ്യം​ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന. പീ​രു​മേ​ട് സ​ബ് ജ​യി​ൽ, രാ​ജ്കു​മാ​റി​ന്‍റെ വീ​ട്, വാ​ഗ​മ​ണ്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യേ​ക്കും.
2019 ജൂ​ണ്‍ 12-നാ​ണ് ത​ട്ടി​പ്പ് കേ​സി​ൽ രാ​ജ്കു​മാ​ർ പി​ടി​യി​ലാ​കു​ന്ന​ത്. 16 വ​രെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പാ​ർ​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് 21-ന് ​പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ​വ​ച്ചാ​ണ് ഇ​യാ​ൾ മ​രി​ക്കു​ന്ന​ത്. ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ൽ എ​സ്ഐ സാ​ബു ഉ​ൾ​പ്പ​ടെ ഏ​ഴു പോ​ലീ​സു​കാ​രെ അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു.