അ​ജ്ഞാ​ത മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞി​ല്ല
Friday, February 21, 2020 10:38 PM IST
നെ​ടു​ങ്ക​ണ്ടം: ബാ​ല​ഗ്രാ​മി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വ​തി​യെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ല. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യെ​ന്നു ക​രു​തു​ന്ന യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് നാ​ലു​ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട്.
യു​വ​തി​ക്ക് 40 വ​യ​സ് പ്രാ​യ​മു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. സാ​രി​യു​ടു​ത്ത​ശേ​ഷം അ​തി​നു​പു​റ​മെ നൈ​റ്റി ധ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഫോ​റ​ൻ​സി​ക് വി​ഭാ​ഗം സ്ഥ​ല​ത്തു പ​രി​ശോ​ധ​ന ന​ട​ത്തി.
സ​മീ​പ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ മി​സിം​ഗ് കേ​സു​ക​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ൾ ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.
വ​ണ്ട​ൻ​മേ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്നും ക​ഴി​ഞ്ഞാ​യാ​ഴ്ച മ​നോ​ദൗ​ർ​ബ​ല്യ​മു​ള്ള ഗൃ​ഹ​നാ​ഥ​യെ കാ​ണാ​താ​യി​രു​ന്നു. ബ​ന്ധു​ക്ക​ളെ സ്ഥ​ല​ത്തെ​ത്തി​ച്ചെ​ങ്കി​ലും തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. വ​ണ്ട​ൻ​മേ​ട്ടി​ൽ​നി​ന്നും കാ​ണാ​താ​യ സ്ത്രീ​യ​ല്ല ഇ​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.
മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്താ​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.