ബാ​ല​ഗ്രാം ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ്: തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ർ​ഷം
Thursday, February 20, 2020 11:15 PM IST
നെ​ടു​ങ്ക​ണ്ടം: ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ല​ഗ്രാം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ മു​ന്ന​ണി​ക​ൾ ത​മ്മി​ൽ വാ​ക്കേ​റ്റം. കാ​ർ​ഡ് വി​ത​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​ർ​ഡ് വി​ത​ര​ണം നി​ർ​ത്തി​വ​ച്ച​തി​നേ​തു​ട​ർ​ന്ന് കാ​ർ​ഡ് വാ​ങ്ങാ​നെ​ത്തി​യ​വ​ർ ബാ​ങ്കി​നു​മു​ന്പി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. രാ​വി​ലെ മു​ത​ൽ കാ​ർ​ഡ് എ​ടു​ക്കാ​ൻ എ​ത്തി​യ​വ​ർ​ക്ക് വൈ​കു​ന്നേ​രം​വ​രെ നി​ന്നി​ട്ടും കാ​ർ​ഡ് ല​ഭി​ക്കാ​തെ വ​ന്ന​തി​നേ​തു​ട​ർ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ത്തി​യി​രി​പ്പു​സ​മ​രം ന​ട​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദി​വ​സ​ങ്ങ​ളാ​യി ഇ​രു​മു​ന്ന​ണി​ക​ളും ത​മ്മി​ൽ വാ​ക്ക്പോ​ര് തു​ട​രു​ക​യാ​യി​രു​ന്നു. കാ​ർ​ഡ് ന​ൽ​കു​ന്നി​ല്ലെ​ന്ന് യു​ഡി​എ​ഫും ന​ൽ​കു​ന്നു​ണ്ടെ​ന്ന് എ​ൽ​ഡി​എ​ഫും അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തി​നേ തു​ട​ർ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ബാ​ങ്കി​ലെ​ത്തി ജീ​വ​ന​ക്കാ​രു​മാ​യി കാ​ർ​ഡ് വി​ത​ര​ണ​ത്തി​ലെ താ​മ​സം സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഇ​തി​നി​ടെ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ ഇ​ത് ചോ​ദ്യം​ചെ​യ്ത​തും വാ​ക്കേ​റ്റ​ത്തി​നു കാ​ര​ണ​മാ​യി.

രാ​വി​ലെ​മു​ത​ൽ ബാ​ങ്ക് പ​രി​സ​ര​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ത​ര​ണ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച​തോ​ടെ നി​ൽ​ക്കു​ന്ന​വ​ർ​ക്ക് കാ​ർ​ഡ് ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യു​ഡി​എ​ഫ് രം​ഗ​ത്തെ​ത്തി. ഇ​വ​ർ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.
ജ​നാ​ധി​പ​ത്യം ത​മ​സ്ക​രി​ക്കാ​ൻ സി​പി​എം ശ്ര​മി​ക്കു​ന്ന​താ​യും ഐ​ഡി കാ​ർ​ഡ് വി​ത​ര​ണ​ത്തി​ൽ മ​ന​പ്പൂ​ർവം താ​മ​സം സൃ​ഷ്ടി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നാ​ണ് എ​ൽ​ഡി​എ​ഫ് ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് ആ​രോ​പി​ച്ചു.

എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ന​പ്പൂ​ർ​വം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ മു​ന്ന​ണി ആ​രോ​പി​ച്ചു. എ​ല്ലാ​വ​ർ​ക്കും കാ​ർ​ഡ് ന​ൽ​കു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് തോ​ൽ​ക്കു​മെ​ന്ന സ്ഥി​തി​യി​ലെ​ത്തി​യ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

സം​ഘ​ർ​ഷ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് നെ​ടു​ങ്ക​ണ്ടം സി​ഐ സി. ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹം സ്ഥ​ല​ത്ത് ക്യാ​ന്പു​ചെ​യ്യു​ക​യാ​ണ്.