ആ​ദി​വാ​സി യു​വാ​ക്ക​ളെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഭീ​ഷ​ണി​പ്പെടു​ത്തി​യെ​ന്നു പ​രാ​തി
Thursday, February 20, 2020 11:15 PM IST
മ​റ​യൂ​ർ: മ​റ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സിക്കുടി​യി​ൽ അ​സു​ഖം ബാ​ധി​ച്ച ബ​ന്ധു​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ പോ​യ ആ​ദി​വാ​സി യു​വാ​ക്ക​ളെ വ​ന​പാ​ല​ക​ർ ത​ട​ഞ്ഞു​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി. വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തി​ലെ കീ​ഴ് വ​ല​സ പെ​ട്ടി​കു​ടി സ്വ​ദേ​ശി ഭ​ദ്ര​സ്വാ​മി​യും ബ​ന്ധു​ക്ക​ളു​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

അ​ഞ്ചു​നാ​ട് ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ൽ ഒ​ന്നാം​വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​യാ​യ ഭ​ദ്ര​സ്വാ​മി വ​ൽ​സ​പ്പെ​ട്ടി കു​ടി​യി​ലെ നാ​ലു ബ​ന്ധു​ക്ക​ളു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ട​ര​യോ​ടെ മ​റ​യൂ​ർ ഇ​രു​ട്ട​ള​കു​ടി​യി​ലെ ബ​ന്ധു​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ വാ​ഹ​നം ക​ട​ത്തി​വി​ടു​ന്ന​തി​നു​ള്ള അ​നു​വാ​ദം വാ​ങ്ങാ​നാ​ണ് മ​റ​യൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.
ഈ​സ​മ​യം വ​ന​പാ​ല​ക​ർ അ​ക​ത്തെ മു​റി​യി​ലെ​ത്തി​ച്ച് ച​ന്ദ​ന മോ​ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ത​ന്നെ അ​കാ​ര​ണ​മാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി, പ​ട്ടി​ക ജാ​തി വി​ക​സ​ന മ​ന്ത്രി, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ, ഇ​ടു​ക്കി എം​പി, ജി​ല്ല ക​ള​ക്ട​ർ, ദേ​വി​കു​ളം ഡി​വൈ​എ​സ്പി എ​ന്നി​വ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

കാ​ന്ത​ല്ലൂ​ർ വ​ന​മേ​ഖ​ല​യി​ൽ​നി​ന്നും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നാ​ലു ച​ന്ദ​ന മ​ര​ങ്ങ​ൾ മോ​ഷ്ടാ​ക്ക​ൾ മു​റി​ച്ചു​ക​ട​ത്തി​യി​രു​ന്നു. മു​റി​ച്ചു​ക​ട​ത്തി​യ ച​ന്ദ​നം വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തി​ലെ ചി​ല​ന്തി​യാ​ർ​വ​ഴി കൊ​ണ്ടു​പോ​യ​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ട്ട​വ​ട സ്വ​ദേ​ശി​ക​ളാ​യ ഭ​ദ്ര​സ്വാ​മി​യോ​ടും ബ​ന്ധു​ക്ക​ളോ​ടും വി​വ​രം തി​ര​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്ന് മ​റ​യൂ​ർ റെ​യ്ഞ്ച് ഓ​ഫീ​സ​ർ അ​രു​ണ്‍ മ​ഹ​രാ​ജ പ​റ​യു​ന്നു.