ഇ​ന്‍റ​ർ കൊളീജി​യ​റ്റ് ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി
Tuesday, February 18, 2020 10:46 PM IST
ക​ട്ട​പ്പ​ന: ഗ​വ. കോ​ള​ജി​ൽ ഇ​ന്‍റ​ർ കൊളീജി​യ​റ്റ് ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ മ​ത്സ​ര ഇ​ന​ങ്ങ​ൾ​ക്കു​പു​റ​മേ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ അ​ട​ക്ക​മു​ള്ള​വ​യു​ടെ പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​മാ​യി ഏ​ഴാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ഫെ​സ്റ്റി​നെ​ത്തും.
എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡിക്കറ്റംഗം ഡോ. ​എം.​എ​സ്. മു​ര​ളീ ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഒ.​സി. അ​ലോ​ഷ്യ​സ്, കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ വൈ​ശാ​ഖ് വി. ​ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കെ ​എ​സ്ഇ​ബി, വ​നം, എ​ക്സൈ​സ് വ​കു​പ്പ്, അ​ഗ്നി​ശ​മ​ന സേ​ന തു​ട​ങ്ങി​യ​വ​രു​ടെ പ്ര​ദ​ർ​ശ​ന സ്റ്റാ​ളു​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ സ്റ്റാ​ളു​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് ക്വി​സ് മ​ത്സ​രം, വോ​ളി ബോ​ൾ എ​ന്നി​വ ന​ട​ക്കും.

പ​രി​ശീ​ല​ന പ​രി​പാ​ടി 26, 27 തീയ​തി​ക​ളി​ൽ

ഇ​ടു​ക്കി: സെ​ൻ​സ​സ് -2021 മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ൻ​സ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്കും ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്കും റെ​ഗു​ല​ർ അ​സി​സ്റ്റ​ന്‍റു​മാ​ർ​ക്കു​മു​ള്ള ജി​ല്ലാ​ത​ല പ​രി​ശീ​ല​ന പ​രി​പാ​ടി ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ 26, 27 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.