കു​ട്ട​നാ​ട് സീ​റ്റി​ൽ മ​ൽ​സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ല: ജോ​സ് കെ.​ മാ​ണി
Sunday, February 16, 2020 10:44 PM IST
ഇ​ടു​ക്കി : പാ​ലാ​യി​ൽ രാ​ഷ്ട്രീ​യ വ​ഞ്ച​ന​കാ​ട്ടി​യ പി.​ജെ. ജോ​സ​ഫി​ന്‍റെ കു​ട്ട​നാ​ട് സീ​റ്റി​ലു​ള്ള അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്ക് ആ​യു​സി​ല്ലെ​ന്ന് ജോ​സ്.​കെ.​മാ​ണി എം​പി. ചെറുതോണി വ്യാപാരഭവനിൽ ചേർന്ന പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അദ്ദേഹം. തങ്ങളുടെ സ്ഥാ​നാ​ർ​ഥി ത​ന്നെ കു​ട്ട​നാ​ട് സീ​റ്റി​ൽ മ​ത്സ​രി​ക്കു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ർ​ഷ​ക​ര​ക്ഷ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പി​റ​വി​യെ​ടു​ത്ത പ്ര​സ്ഥാ​ന​മാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ്. പ​ട്ട​യം ഉ​ൾ​പ്പെടെ​യു​ള്ള കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ളി​ൽ ആ​ത്മാ​ർ​ത്ഥ​മാ​യ സ​മീ​പ​നം എ​ക്കാ​ല​വും സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തും കെ.​എം മാ​ണി​യാ​ണ്. ആ ​പാ​ര​ന്പ​ര്യം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ ഇ​ടു​ക്കി​യി​ലെ കാ​ർ​ഷി​ക വി​ഷ​യ​ങ്ങ​ളി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് സ​മ​ര​രം​ഗ​ത്ത് നി​ല നി​ൽ​ക്കു​മെ​ന്നും ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ കൊ​ട്ടി​ഘോ​ഷി​ച്ച് പ്ര​ഖ്യാ​പി​ച്ച ഇ​ടു​ക്കി പാ​ക്കേ​ജ് വെ​റും പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​യെ​ന്നും സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​വ​ഞ്ച​ന​ക്കെ​തി​രെ സ​മ​രം തു​ട​രു​മെ​ന്നും ജോ​സ് കെ.​മാ​ണി പ​റ​ഞ്ഞു. ഏ​പ്രി​ൽ 29 ന് ​കോ​ട്ട​യം നെ​ഹ്റു​സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന കെ.​എം.​മാ​ണി സ്മൃ​തി സം​ഗ​മ​ത്തി​നു മു​ന്നോ​ടി​യാ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി​യ​ത്. ജി​ല്ല​യി​ൽ നി​ന്നും 15000 പ്ര​വ​ർ​ത്ത​ക​ർ സ്മൃ​തി സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കുമെന്ന് ഭാരവാഹികള്‌ പറഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​ല​ത്തി​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​എം.​മാ​ത്യു , തോ​മ​സ് ജോ​സ​ഫ് , അ​ഡ്വ.​അ​ല​ക്സ് കോ​ഴി​മ​ല, കെ.​ഐ. ആ​ന്‍റ​ണി, രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ, അ​ഗ​സ്റ്റി​ൻ വ​ട്ട​ക്കു​ന്നേ​ൽ, റെ​ജി കു​ന്നം​കോ​ട്ട്, കു​ര്യാ​ക്കോ​സ് കു​ന്പ​ള​ക്കു​ഴി, എ.​ഒ.​അ​ഗ​സ്റ്റി​ൻ, അ​ഡ്വ.​പ്രി​ൻ​സ് ലൂ​ക്കോ​സ്, ഷാ​ജി കാ​ഞ്ഞ​മ​ല, ജി​മ്മി മറ്റ​ത്തി​പ്പാ​റ, ജി​ൻ​സ​ണ്‍ വ​ർ​ക്കി, അ​ഡ്വ.​എം.​എം മാ​ത്യു, സ​ണ്‍​സി മാ​ത്യു, ജോ​യി കി​ഴ​ക്കേ​പ്പ​റ​ന്പി​ൽ, റോ​യി​ച്ച​ൻ കു​ന്നേ​ൽ, സെ​ലി​ൻ കു​ഴി​ഞ്ഞാ​ലി​ൽ, ഷി​ജോ ത​ട​ത്തി​ൽ, ത​ങ്ക​ച്ച​ൻ വാ​ലു​മ്മേ​ൽ, ജോ​ർ​ജ് അ​ന്പ​ഴം, ജോ​ഷി മ​ണി​മ​ല, ആ​ൽ​ബി​ൻ വ​റ​പോ​ള​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.