എ​സ്പി​സി പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ്
Sunday, February 16, 2020 10:42 PM IST
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ്സ് എ​ച്ച്എ​സ്എ​സ്, മു​ത​ല​ക്കോ​ടം സേ​ക്ര​ഡ് ഹാ​ർ​ട്ട് ജി​എ​ച്ച്എ​സ് എ​ന്നീ സ്കൂ​ളു​ക​ളി​ൽ​നി​ന്നും സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ് നാ​ളെ രാ​വി​ലെ 7.30ന് ​ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​താ​ന​ത്ത് ന​ട​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. കോ​ത​മം​ഗ​ലം കോ​ർ​പറേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി റ​വ. ഡോ. ​സ്റ്റാ​ൻ​ലി കു​ന്നേ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മ​നോ​ജ് ത​ങ്ക​പ്പ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബേ​സി​ൽ ജോ​ണ്‍, ക​രി​മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​ദേ​വ​സ്യ, സ്കൂ​ൾ മാ​നേ​ജ​ർ​മാ​രാ​യ റ​വ.​ഡോ. സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ, ഫാ. ​ജോ​സ​ഫ് അ​ട​പ്പൂ​ര്, പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ചെ​റി​യാ​ൻ ജെ. ​കാ​പ്പ​ൻ, ജി​ജി ജോ​ർ​ജ്, ഹെ​ഡ്മാ​സ്റ്റ​ർ​മാ​രാ​യ ജോ​യി​ക്കു​ട്ടി ജോ​സ​ഫ്, സ​ജി മാ​ത്യു, സി​സ്റ്റ​ർ റോ​സി​ലി മാ​ത്യു, ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ കെ.​എ. അ​ബ്ദു​ൾ​സ​ലാം, സ​ബ്ഡി​വി​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​എം. നി​ൽ, തൊ​ടു​പു​ഴ സി​ഐ സ​ജീ​വ് ചെ​റി​യാ​ൻ, ക​രി​മ​ണ്ണൂ​ർ എ​സ്ഐ പി.​ടി. ബി​ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ച​ട​ങ്ങി​ൽ വി​ര​മി​ക്കു​ന്ന മു​ൻ എ​സ്പി​സി ഓ​ഫീസ​ർ​മാ​രെ​യും മി​ക​ച്ച കേ​ഡ​റ്റു​ക​ളെ​യും ആ​ദ​രി​ക്കും.