പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന ഉ​ട​മ​യു​ടെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി
Sunday, February 16, 2020 10:42 PM IST
തൊ​ടു​പു​ഴ: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​യു​ട​മ പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച റി​ട്ട് ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി.
തൊ​ടു​പു​ഴ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​രീ​പ്ലാ​വ​ൻ ഫൈ​നാ​ൻ​സ് ഉ​ട​മ മു​ട്ടം അ​രീ​പ്ലാ​ക്ക​ൽ സി​ബി തോ​മ​സ് ഫ​യ​ൽ ചെ​യ്ത പെ​റ്റീ​ഷ​നാ​ണ് കോ​ട​തി ത​ള്ളി​യ​ത്. ബ്ലേ​ഡ് വി​രു​ദ്ധ സ​മി​തി ത​ന്‍റെ സ്ഥാ​പ​നം അ​ക്ര​മി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്നും അ​തി​നാ​ൽ പോ​ലീ​സ് സം​ര​ക്ഷ​ണം വേ​ണ​മെ​ന്നു​മാ​യി​രു​ന്നു സി​ബി​യു​ടെ ആ​വ​ശ്യം.
എ​ന്നാ​ൽ പീ​ഡ​നം ഉ​ൾ​പ്പെടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് സീ​നി​യ​ർ ഗ​വ.​പ്ലീ​ഡ​ർ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. ഇ​ത്ത​ര​ക്കാ​ർ​ക്ക് പോ​ലി​സ് സം​ര​ക്ഷ​ണം ന​ൽ​കി​യാ​ൽ അ​ത് സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന് ജ​സ്റ്റീ​സ് എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ് നി​രീ​ക്ഷി​ച്ചു. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി, സി​ഐ, പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ പി.​പി അ​നി​ൽ​കു​മാ​ർ, അ​നീ​ഷ് ജോ​സ്, കെ.​എം. സാ​ബു, ജ​യിം​സ് കോ​ലാ​നി എ​ന്നി​വ​രെ എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി​യാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.