കാ​ട്ടു​തീ​യി​ൽ കൃ​ഷി​യി​ടം ക​ത്തിന​ശി​ച്ചു
Sunday, February 16, 2020 10:42 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ : ഡൈ​മു​ക്ക് 24 പു​തു​വ​ൽ ഭാ​ഗ​ത്ത് കാ​ട്ടു​തീ പ​ട​ർ​ന്ന് ഏ​ഴ് ഏ​ക്ക​ർ കൃ​ഷി സ്ഥ​ലം ക​ത്തി​ന​ശി​ച്ചു.
കു​ന്നേ​ൽ വീ​ട്ടി​ൽ സ​ന്തോ​ഷ്, പ​ന​മൂ​ട്ടി​ൽ പ്ര​സൂ​ണ്‍ എന്നിവരു ടെയും മ​റ്റ് നാ​ല് ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ​യും കൃ​ഷി​സ്ഥ​ല​ങ്ങ​ളാ​ണ് ക​ത്തിന​ശി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ ക​ന്നി​മാ​ർ​ചോ​ല ഡൈ​മു​ക്ക് റോ​ഡ​രി​കി​ൽ നി​ന്നു​മാ​ണ് തീ ​പി​ടി​ച്ച​ത്.
പീ​രു​മേ​ട് അ​ഗ്നി ര​ക്ഷാ​സേ​ന സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും തീ ​പി​ടി​ച്ച ഭാ​ഗ​ത്തേ​ക്ക് എ​ത്താ​നാ​യി​ല്ല. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റ് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് പ​ട​രാ​തെ നി​യ​ന്ത്രി​ച്ചു.