പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സി​ന് എ​ൻ​സി​സി പു​ര​സ്കാ​രം
Sunday, February 16, 2020 10:42 PM IST
ക​ട്ട​പ്പ​ന:​എ​ൻ​സി​സി കോ​ട്ട​യം ഗ്രൂ​പ്പി​ലെ 2019-20 വ​ർ​ഷ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്കാ​രം പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സി​ന് ല​ഭി​ച്ചു.​

എ​ൻ​സി​സി കോ​ട്ട​യം ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ എ​ൻ.​വി. സു​നി​ൽ കു​മാ​റി​ൽ നി​ന്നു സ്കൂ​ൾ എ​ൻ​സി​സി ഓ​ഫീ​സ​ർ മ​ധു​കെ.​ജ​യിം​സ് പു​ര​സ്കാ​രം എ​റ്റു​വാ​ങ്ങി.

​ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്.​എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ​ക്കാ​യി ന​ട​ത്തി​യ പ​രി​സ്ഥി​തി ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ര​ക്ത​ദാ​ന ക്യാ​ന്പ്, വൃ​ദ്ധ​സ​ദ​ന സ​ന്ദ​ർ​ശ​നം അ​വ​ർ​ക്കാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ,ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ, നി​യ​മ​സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ചൈ​ൽ​ഡ് ലൈ​നു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ,മാ​ലി​ന്യ​സം​സ്ക​ര​ണം, ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം, ന​ദീ​ത​ട സം​ര​ക്ഷ​ണം, പെണ്‍​കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ സ്വ​യം പ്ര​തി​രോ​ധ ക്ലാ​സു​ക​ൾ, തു​ട​ങ്ങി​യ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​ര​സ്കാ​രം.​എ​ൻ​സി​സി കോ​ട്ട​യം ഗ്രൂ​പ്പി​നു കീ​ഴി​ൽ വ​രു​ന്ന 8 ബ​റ്റാ​ലി​യ​നി​ലെ 180 സ്കൂ​ൾ,കോ​ള​ജ് എ​ൻ​സി​സി​ഓ​ഫീ​സ​ർ​മാ​രി​ൽ നി​ന്നാ​ണ് പു​ര​സ്കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.