എ​സ് സി ​ഓ​ഫീ​സ് മാ​റ്റ​രു​തെ​ന്ന്
Sunday, February 16, 2020 10:37 PM IST
തൊ​ടു​പു​ഴ : കാ​ല​ങ്ങ​ളാ​യി മൂ​ല​മ​റ്റ​ത്ത് വാ​ട​ക​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ് മൂ​ല​മ​റ്റ​ത്തു​നി​ന്നും മാ​റ്റാ​നു​ള്ള നീ​ക്കം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് പ​ട്ടി​ക​ജാ​തി, വ​ർ​ഗ കോ​ള​നി സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​താ​ഗ​ത സൗ​ക​ര്യ​വും ഏ​വ​ർ​ക്കും എ​ത്തി​ച്ചേ​രു​ന്ന​തി​ന് യോ​ജി​ച്ച​തു​മാ​യ സ്ഥ​ല​ത്താ​ണ് ഇ​പ്പോ​ൾ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഓ​ഫീ​സ് ഇ​വി​ടെ​നി​ന്നും മാ​റ്റു​ന്ന​ത് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളോ​ടു​ള്ള അവഗണനയാണെന്നും യോ​ഗം വി​ല​യി​രു​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​ൻ ഉ​ള്ളാ​പ്പ​ള്ളി പ്ര​സം​ഗി​ച്ചു.