കൈ​റ്റ്സ് ജി​ല്ലാ സ​ഹ​വാ​സ ക്യാ​ന്പ് തു​ട​ങ്ങി
Saturday, February 15, 2020 10:56 PM IST
തൊ​ടു​പു​ഴ: നൂ​ത​ന സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളാ​യ റോ​ബോ​ട്ടി​ക്സ്, ഹോം ​ഓ​ട്ടോ​മേ​ഷ​ൻ, 3 ഡി ​കാ​ര​ക്ട​ർ മോ​ഡ​ലിം​ഗ് തു​ട​ങ്ങി​യ​വ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ദ്വി​ദി​ന ലി​റ്റി​ൽ കൈ​റ്റ്സ് ജി​ല്ലാ സ​ഹ​വാ​സ ക്യാ​ന്പി​ന് തു​ട​ക്ക​മാ​യി. വി​വി​ധ സ​ബ്ജി​ല്ലാ ക്യാ​ന്പു​ക​ളി​ൽ പ​ങ്കെ​ടു​ത്ത 595 പേ​രി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 50 പേ​രാ​ണ് തൊ​ടു​പു​ഴ കു​മാ​ര​മം​ഗ​ലം എം​കെഎ​ൻ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല​ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

കേ​ര​ള ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ന്‍റ് ടെ​ക്നോ​ള​ജി ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​നാ​ണ് (കൈ​റ്റ്) ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ കൈ​റ്റ് സി​ഇ​ഒ കെ. ​അ​ൻ​വ​ർ സാ​ദ​ത്ത് ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തിം​ഗ്സ് സ​ങ്കേ​ത​മു​പ​യോ​ഗി​ച്ചാ​ണ് ഹോം ​ഓ​ട്ടോ​മേ​ഷ​ൻ സം​വി​ധാ​നം കു​ട്ടി​ക​ൾ ത​യാ​റാ​ക്കു​ന്ന​ത്. റാ​സ്പ്ബെ​റി പൈ ​ക​ന്പ്യൂ​ട്ട​ർ, വി​വി​ധ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് റോ​ബോ​ട്ടി​ക്സ്, ഹോം ​ഓ​ട്ടോ​മേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം ക്യാ​ന്പി​ൽ ന​ൽ​കു​ന്നു. സ്വ​ത​ന്ത്ര ത്രി​ഡി ഗ്രാ​ഫി​ക്സ് സോ​ഫ്റ്റ്‌വെയ​റാ​യ ബ്ലെ​ൻ​ഡ​ർ ഉ​പ​യോ​ഗി​ച്ച് ത്രി​ഡി കാ​ര​ക്ട​ർ മോ​ഡ​ലിം​ഗ് , കാ​ര​ക്ട​ർ റി​ഗിം​ഗ്, ത്രീ​ഡി അ​നി​മേ​ഷ​ൻ എ​ന്നി​വ​യാ​ണ് അ​നി​മേ​ഷ​ൻ മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
മൊ​ബൈ​ൽ ആ​പ് നി​ർ​മാ​ണം, റാ​സ്പ്ബെ​റി പൈ- ​ഇ​ല​ക്ട്രോ ബ്രി​ക് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ നി​ർ​മാ​ണം, നെ​റ്റ്‌വർ​ക്കി​ലു​ള്ള ഫാ​ൻ ലൈ​റ്റ് എ​ന്നി​വ ശ​ബ്ദ​സി​ഗ്ന​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്ക​ൽ, ടെ​ക്സ്റ്റ് സ​ന്ദേ​ശ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന ഹോം ​ഓ​ട്ടോ​മേ​ഷ​ൻ സം​വി​ധാ​നം,

ഇ​തി​ലേ​ക്കാ​വ​ശ്യ​മാ​യ ക​ണ​ക്ടി​വി​റ്റി പ്രോ​ഗ്രാ​മു​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ല​ഘു അ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ നി​ർ​മാണം എ​ന്നി​വ​യാ​ണ് പ്രോ​ഗ്രാ​മിം​ഗ് മേ​ഖ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ൻ, ഐ​ഒ​ടി ഉ​പ​ക​ര​ണ​മാ​തൃ​ക എ​ന്നി​വ​യു​ടെ കോ​ഡിം​ഗ് ത​യാ​റാ​ക്കു​ന്ന​തി​നാ​യി പൈ​ത്ത​ണ്‍ പ്രോ​ഗ്രാ​മിം​ഗും ക്യാ​ന്പി​ൽ പ​രി​ശീ​ലി​പ്പി​ക്കു​ന്നു. കു​ട്ടി​ക​ൾ ത​യാ​റാ​ക്കി​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും. ക്യാ​ന്പ് ഇ​ന്ന് സ​മാ​പി​ക്കും.