തൊ​ടു​പു​ഴ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഇ​ന്ന് സ​മാ​പി​ക്കും
Saturday, February 15, 2020 10:56 PM IST
തൊ​ടു​പു​ഴ: ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി തൊ​ടു​പു​ഴ​യി​ൽ ന​ട​ന്നു​വ​രു​ന്ന ഫി​ലിം ഫെ​സ്റ്റി​വ​ൽ ഇ​ന്നു സ​മാ​പി​ക്കും. രാ​വി​ലെ 10.30-ന് ​ക്ലാ​സി​ക് ചി​ത്ര​മാ​യ ടു ​കി​ൽ എ ​മോ​ക്കിം​ഗ് ബേ​ർ​ഡ്, ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് റി​മം​ബ​റിം​ഗ് മ​ഹാ​ത്മ എ​ന്ന ല​ഘു​ചി​ത്ര​ത്തോ​ടൊ​പ്പം തൊ​ടു​പു​ഴ​യി​ലെ ന​വാ​ഗ​ത സം​വി​ധാ​യ​ക​രു​ടെ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, വൈ​കു​ന്നേ​രം ആ​റി​ന് ഹെ​ല​ൻ, രാ​ത്രി എ​ട്ടി​ന് ഇ​ൻ​സ്ട്ര​ക്ഷ​ൻ​സ് നോ​ട്ട് ഇ​ൻ​ക്ലൂ​ഡ​ഡ് എ​ന്നി​വ​യും പ്ര​ദ​ർ​ശി​പ്പി​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം തി​ര​ക്ക​ഥാ​കൃ​ത്ത് ജോ​ണ്‍​പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫി​ലിം സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റ​ണി ക​ണ്ടി​രി​ക്ക​ൽ, ടി.​സി. രാ​ജു ത​ര​ണി​യി​ൽ, പി.​എം. നാ​രാ​യ​ണ​ൻ, എ​സ്.​എ​ൻ. ഷാ​ജി, ഫാ. ​ബോ​ബി ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.