മ​ദ്യ​പി​ച്ച് ബ​ഹ​ളം​വ​ച്ച സം​ഘം പി​ടി​യി​ൽ
Saturday, February 15, 2020 10:56 PM IST
കാ​ഞ്ഞാ​ർ: ബൈ​ക്കി​ലെ​ത്തി മ​ദ്യ​പി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കി നാ​ട്ടു​കാ​രു​മാ​യി വാ​ക്കേ​റ്റ​ത്തി​ൽ ഏ​ർ​പ്പെ​ട്ട മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പോ​ലീ​സ് പി​ടി​യി​ൽ. കോ​ത​മം​ഗ​ലം നെ​ല്ലി​ക്കു​ഴി സ്വ​ദേ​ശി​യാ​യ രാ​ഹു​ൽ, ബേ​സി​ൽ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെട്ടു. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ കാ​ഞ്ഞാ​ർ - കൂ​വ​പ്പ​ള്ളി റോ​ഡി​ൽ ച​പ്പാ​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ബൈ​ക്കി​ൽ എ​ത്തി​യ സം​ഘം റോ​ഡി​ൽ നി​ന്ന് ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യും ചോ​ദ്യം​ചെ​യ്ത നാ​ട്ടു​കാ​രോ​ട് ക​യ​ർ​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് കാ​ഞ്ഞാ​ർ പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ മൂ​ന്നം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ൾ ഓ​ടി ര​ക്ഷ​പ്പെട്ടു. ര​ണ്ടു​പേ​രെ കാ​ഞ്ഞാ​ർ എ​സ്ഐ ഹ​രി​കു​മാ​ർ, സി​പി​ഒ മാ​ഹി​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പൊ​തു​നി​ര​ത്തി​ൽ സം​ഘം​ചേ​ർ​ന്ന് മ​ദ്യ​പി​ച്ച് ബ​ഹ​ളം​വ​ച്ച​തി​ന് ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യി കാ​ഞ്ഞാ​ർ പോ​ലീ​സ് പ​റ​ഞ്ഞു.