ഇ​ടു​ക്കി പ്ര​സ് ലീ​ഗ് ഇ​ന്ന്
Saturday, February 15, 2020 10:54 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി പ്ര​സ്ക്ല​ബ്ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് ഇ​ടു​ക്കി പ്ര​സ് ലീ​ഗ് (ഐ​പി​എ​ൽ- 2020) ഇ​ന്ന് തെ​ക്കും​ഭാ​ഗം അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. പോ​ലീ​സ്, എ​ക്സൈ​സ്, റ​വ​ന്യു, ആ​രോ​ഗ്യ​വ​കു​പ്പ്, കെ ​എ​സ്ഇ​ബി, പ്ര​സ്ക്ല​ബ്, ല​യ​ണ്‍​സ് ക്ല​ബ്, മ​ർ​ച്ച​ന്‍റ്സ് യൂ​ത്ത് വിം​ഗ് എ​ന്നീ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും.

രാ​വി​ലെ എ​ട്ടി​ന് പ്ര​സ് ക്ല​ബ് ടീ​മും ല​യ​ണ്‍​സ് ക്ല​ബ് ടീ​മും ത​മ്മി​ലാ​ണ് ആ​ദ്യ മ​ത്സ​രം. ടൂ​ർ​ണ​മെ​ന്‍റി​ൽ വി​ജ​യി​ക്കു​ന്ന ടീ​മി​ന് പു​ളി​മൂ​ട്ടി​ൽ സി​ൽ​ക്സ് സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന 15,000 രൂ​പ​യും ഓ​വ​റോ​ൾ ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​ന് 10,000 രൂ​പ​യും സ​ഹ്യ ടീ ​ന​ൽ​കു​ന്ന ട്രോ​ഫി​യും മാ​ൻ ഓ​ഫ് ദ ​സീ​രീ​സ് നേ​ടു​ന്ന വ്യ​ക്തി​ക്ക് ഹൈ​റേ​ഞ്ച് ഹോം ​അ​പ്ലൈ​ൻ​സ​സ് ന​ൽ​കു​ന്ന ട്രോ​ഫി​യും കാ​ഷ് പ്രൈ​സു​മാ​ണ് സ​മ്മാ​നം. മി​ക​ച്ച ബാ​റ്റ്സ്മാ​ൻ, ബൗ​ള​ർ, ഫീ​ൽ​ഡ​ർ, വി​ക്ക​റ്റ് കീ​പ്പ​ർ എ​ന്നി​വ​ർ​ക്കും പു​ര​സ്കാ​രം ന​ൽ​കും. കൂ​ടാ​തെ ഓ​രോ മ​ത്സ​ര​ങ്ങ​ളി​ലെ​യും മി​ക​ച്ച താ​ര​ത്തി​നും പു​ര​സ്കാ​ര​മു​ണ്ട്.

പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ താ​ര​ങ്ങ​ൾ​ക്കും എം​എ​സ്എം ല​ബ്ബ​യു​ടെ പേ​രി​ലു​ള്ള മെ​ഡ​ലും ന​ൽ​കും. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച അ​നീ​ഷ് പി.​രാ​ജ​നെ ആ​ദ​രി​ക്കും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​കെ. മ​ധു എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.